Wednesday, March 23, 2016

ഡിജിവേള്‍ഡിന്‌ ഇന്ത്യന്‍ പവര്‍ ബ്രാന്‍ഡ്‌ അവാര്‍ഡ്‌




കൊച്ചി : മുന്‍നിര കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ്‌ റീട്ടെയ്‌ല്‍ ചെയിന്‍ ആയ, ഡിജിവേള്‍ഡ്‌ ഇന്ത്യന്‍ പവര്‍ ബ്രാന്‍ഡ്‌ 2016 അവാര്‍ഡ്‌ കരസ്ഥമാക്കി.
പവര്‍ ബ്രാന്‍ഡ്‌ അവാര്‍ഡ്‌ നേടിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി, കൊച്ചിയിലെ പൗരാവലിക്കായി ഒട്ടേറെ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. 81 സെ.മി എല്‍ഇഡി ടിവി, 1449 രൂപയുടെ ലളിതമായ ഇഎംഐ വ്യവസ്ഥയില്‍ സ്വന്തമാക്കാം. എല്‍ഇഡിയ്‌ക്ക്‌ അഞ്ചുവര്‍ഷത്തെ വാറന്റിയും ഉണ്ട്‌.
ലോകകപ്പ്‌ ക്രിക്കറ്റ്‌ മത്സരങ്ങള്‍ കൂടുതല്‍ ജനങ്ങളിലെത്തിക്കുകയാണ്‌ ഉദ്ദേശ്യമെന്ന്‌ ടെക്‌നോകാര്‍ട്‌ ഇന്ത്യ സിഇഒ സഞ്‌ജയ്‌ കാര്‍വ പറഞ്ഞു. എല്ലാ ഇലക്‌ട്രോണിക്‌സ്‌ ഉല്‍പന്നങ്ങളും കൊച്ചിയിലെ ഡിജിവേള്‍ഡ്‌ സ്റ്റോറില്‍ ലഭ്യമാണ്‌.
റഫ്രിജറേറ്റര്‍, വാഷിംഗ്‌മെഷീന്‍, എയര്‍ കണ്ടീഷണറുകള്‍, മൈക്രോവേവ്‌ ഓവന്‍, എയര്‍ കൂളര്‍, ഡി2എച്ച്‌ സേവനങ്ങള്‍ എന്നിവയെല്ലാം ഒരു മേല്‍ക്കൂരയ്‌ക്കു കീഴില്‍ ഒരുക്കിയിട്ടുണ്ട്‌. ലളിതമായ വായ്‌പാ സൗകര്യങ്ങളും. സാംസങ്ങ്‌, വീഡിയോകോണ്‍, സാന്‍സുയി, ഫിലിപ്‌സ്‌, ഗുണ്ടായ്‌ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ എല്ലാ ഉല്‍പന്നങ്ങളും ഡിജിവേള്‍ഡില്‍ ഉണ്ട്‌. ഓഫര്‍ ഏപ്രില്‍ 30 വരെ തുടരും.

No comments:

Post a Comment

23 JUN 2025 TVM