Saturday, August 27, 2016

വയേഴ്‌സ്‌ ആന്റ്‌ കേബിള്‍ നിര്‍മ്മാണ രംഗത്തേക്ക്‌ സി.ആര്‍.ഐ ഗ്രൂപ്പും




കൊച്ചി: ലോകത്ത്‌ പമ്പ്‌ നിര്‍മ്മാണ മേഖലയിലെ പ്രമുഖരായ സി.ആര്‍.ഐ ഗ്രൂപ്പ്‌, വയേഴ്‌സ്‌ ആന്റ്‌ കേബിള്‍ നിര്‍മ്മാണ രംഗത്തേക്ക്‌ പ്രവേശിക്കുന്നു. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന സോളാര്‍ രംഗത്തെ ഡി.സി സോളാര്‍ കേബിളുകളും, ഉയര്‍ന്ന നിലവാരവും സാങ്കേതിക മികവുമാര്‍ന്ന മറ്റ്‌ ആയിരത്തോളം വയറുകളും കേബിളുകളുമാണ്‌ ഗ്രൂപ്പ്‌ വിപണിയില്‍ ഇറക്കുന്നത്‌. ആദ്യ ഘട്ടത്തില്‍ 125 കോടി രൂപയാണ്‌ ഇതിനുവേണ്ടി മുതല്‍ മുടക്കുന്നത്‌. ഈ മേഖലയില്‍ നിന്ന്‌ ലഭിക്കുന്ന 1100 കോടി അടക്കം 2021 ആകുമ്പോഴേയ്‌ക്കും സി.ആര്‍.ഐ ഗ്രൂപ്പിന്റെ മൊത്തം വിറ്റുവരവ്‌ 5000 കോടി രൂപയായി മാറുമെന്ന്‌ വൈസ്‌ ചെയര്‍മാന്‍ ജി. സൗന്ദര രാജന്‍ പറഞ്ഞു.
ലോകത്തിലെ 121 രാജ്യങ്ങളില്‍ വിപണനം നടത്തിവരുന്ന സി.ആര്‍.ഐ ഗ്രൂപ്പിന്‌ ഏഴ്‌ രാജ്യങ്ങളില്‍ സ്വന്തമായി ഫാക്ടറികള്‍ ഉണ്ട്‌. സ്‌മാര്‍ട്ട്‌സിറ്റി വികസനം , ഗ്രാമീണ വൈദ്യുതീകരണം , സോളാര്‍ മിഷന്‍ , നിര്‍മ്മാണരംഗത്തെ അതിവേഗത എന്നിവ പുതിയ വ്യവസായത്തിന്റെ സാധ്യത ഇന്ത്യയില്‍ വളരെയധികം വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്ന്‌ സൗന്ദര രാജന്‍ കൂട്ടിച്ചേര്‍ത്തു.

സി.ആര്‍.ഐ പമ്പ്‌ വഴി ലോകത്തുടനീളമുള്ള വിതരണ ശൃംഖല, പുതിയ വ്യവസായത്തിന്റെയും വിതരണം വേഗത്തിലാക്കാന്‍ പ്രാപ്‌തി നല്‍കുമെന്നും സൗന്ദര രാജന്‍ പറഞ്ഞു. ഐ.എസ്‌.ഒ 9001 സര്‍ട്ടിഫിക്കേഷനുള്ള സി.ആര്‍.ഐ ഗ്രൂപ്പിന്റെ ആസ്ഥാനം തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്താണ്‌.


No comments:

Post a Comment

23 JUN 2025 TVM