കൊച്ചി : ടെര്‍മിനല്‍ ഗെയ്‌റ്റിനു വെളിയിലെ കണ്ടെയ്‌നര്‍ നീക്കം മെച്ചപ്പെടുത്തുവാന്‍ റെയില്‍ സര്‍വ്വീസ് ശക്തിപ്പെടുത്താന്‍ നടപടികളുമായി ഡിപി വേള്‍ഡ്. ഇന്ത്യന്‍ റെയില്‍വെ നല്‍കിയ കാറ്റഗറി 1 ലൈസന്‍സ് ഉള്ളതിനാല്‍ 20 വര്‍ഷത്തേക്ക് ഇന്ത്യയിലെ ഏത് തുറമുഖത്തുനിന്നും ഏത് ഇന്‍ലാന്‍ഡ് കണ്ടെയ്‌നര്‍ ഡിപ്പോയിലേക്കും കണ്ടെയ്‌നര്‍ റെയില്‍ സേവനം നല്‍കാനാവും. കുറഞ്ഞ സമയത്തിനുള്ളില്‍ ചരക്കിന് കേടുപാടുകള്‍, ചെറു മോഷണം എന്നിവ കൂടാതെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുവാന്‍ സാധിക്കും.
റോഡ് മാര്‍ഗ്ഗം 26 മുതല്‍ 33 ടണ്‍ കൊണ്ടുപോകാന്‍ സാധിക്കുന്നിടത്ത് റെയില്‍ വാഗണില്‍ 61 ടണ്‍ ഭാരം വരെ അനുവദനീയമാണ്. കപ്പലിന്റെ സമയക്രമം അനുസരിച്ചായതിനാലും ചെക്ക്‌പോസ്റ്റുകളിലെ താമസം ഒഴിവാകുന്നതിനാലും കുറഞ്ഞ സമയം മാത്രമേ യാത്രയ്‌ക്കായി വേണ്ടിവരൂ. കണ്ടെയ്‌നര്‍ ഡിപ്പോകളില്‍ നിന്നും ലക്ഷ്യസ്ഥാനത്തേക്ക് ട്രക്ക് സര്‍വ്വീസും ലഭ്യമാക്കുന്നുണ്ട്.
ചെന്നൈ-ബാംഗ്ലൂര്‍-കൊച്ചി, നവ ഷേവ-കാണ്‍പൂര്‍-ഇന്‍ഡോര്‍ എന്നീ പുതിയ റൂട്ടുകള്‍ താമസിയാതെ ആരംഭിക്കും. നിലവില്‍ 315 ബിഎല്‍സി വാഗണുകള്‍ 45 വീതമായി ഏഴു റേക്കുകള്‍ കണ്ടെയ്‌നര്‍ റെയില്‍ റോഡ് സര്‍വ്വീസിന്റേതായുണ്ട്. 90 ടിഇയു കണ്ടെയ്‌നറുകള്‍ അഥവാ ഡബിള്‍ സ്റ്റാക്ക് ചെയ്‌ത് 180 ടിഇയു ഓരോ ട്രെയിനലും കൈകാര്യം ചെയ്യാം.
കപ്പലുകളെ ഇടപാടുകാരുടെ ഏറ്റവും അടുത്തെത്തിക്കുവാന്‍ പരിസ്ഥിതി സൗഹൃദവും ഉര്‍ജ്ജക്ഷമവും അത്യാധുനികവുമായ നടപടികളുടെ ഭാഗമാണ് കണ്ടെയ്‌നര്‍ റെയില്‍ സേവനങ്ങള്‍ എന്ന് ഡിപി വേള്‍ഡ് സീനിയര്‍ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്‌ടറുമായ അനില്‍ സിംഗ് പറഞ്ഞു.
No comments:
Post a Comment