കൊച്ചി : റെലിസെല്‍ ലെഡ്-ആസിഡ് ബാറ്ററി നിര്‍മാതാക്കളായ ഗ്രീന്‍ വിഷന്‍ ടെക്‌നോളജീസ് ഇന്ത്യയിലെ പ്രഥമ ജെല്‍ ബാറ്ററി, അള്‍ട്രാ ജെല്‍ വിപണിയില്‍ ഇറക്കി. വീടുകളിലെ ഇന്‍വെര്‍ട്ടറുകള്‍ക്ക് മാത്രമായി രൂപകല്‍പന ചെയ്‌ത അള്‍ട്രാ ജെല്‍ നൂറുശതമാനം മെയിന്റനന്‍സ്-ഫ്രീ ബാറ്ററിയാണ്.
റെലിസെല്‍ അള്‍ട്രാ ജെല്‍ ബാറ്ററിയില്‍ നിന്നും വെള്ളമോ ആസിഡോ തുളുമ്പുകയോ തെറിച്ചുവീഴുകയോ ഇല്ല. തന്‍മൂലം വീടിനുള്ളിലെ കാര്‍പ്പെറ്റിനും ടൈലുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുമെന്ന പേടിയും വേണ്ട. തികച്ചും അടച്ചുറപ്പുള്ള ബാറ്ററിയായതിനാല്‍ പൂര്‍ണമായും സുരക്ഷിതവുമാണ്.
അള്‍ട്രാ ജെല്‍ ബാറ്ററിയില്‍ ഉപയോഗിച്ചിട്ടുള്ള പ്രത്യേക ജെല്‍ സാങ്കേതികവിദ്യ ബാറ്ററിക്ക് ദീര്‍ഘായുസ് നല്‍കുമെന്ന് ഗ്രീന്‍ വിഷന്‍ ടെക്‌നോളജീസ് മാനേജിംഗ് ഡയറക്‌ടര്‍ ബിജു ബ്രൂണോ പറഞ്ഞു.
മറ്റ് ബാറ്ററികളെ അപേക്ഷിച്ച് 70 ശതമാനം ഭാരം മാത്രമാണ് അള്‍ട്രാ ജെല്ലിനുള്ളത്. ഒതുക്കമുള്ളതും മനോഹരവുമായ രൂപകല്‍പന. ചുവപ്പ് നിറം, മുകള്‍ഭാഗത്തെ കവറിന് വെള്ള നിറവും.
സാധാരണ ഇന്‍വെര്‍ട്ടര്‍ ബാറ്ററികള്‍ക്ക് എഎച്ച് (ആംപിയര്‍ അവര്‍) റേറ്റാണ് നല്‍കുക. എന്നാല്‍ ഗ്രീന്‍ വിഷന്‍, വാട്ട് അവര്‍ റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്.
12 വോള്‍ട്ട് 750 വാട്ട് ബാറ്ററി 400 വാട്ട് ലോഡില്‍ 2 മണിക്കൂര്‍ ബാക്‌അപ് ലഭ്യമാക്കും. 12 വോള്‍ട്ട് 1000 വാട്ട് ബാറ്ററി നല്‍കുക 2 മണിക്കൂര്‍ 30 മിനിറ്റ് ബാക്‌അപ് ആണ്. 12 വോള്‍ട്ട് 1250 വാട്ട് ബാറ്ററി 3 മണിക്കൂര്‍ 15 മിനിറ്റും, 12 വോള്‍ട്ട് 1500 വാട്ട് ബാറ്ററി 400 വാട്ട് ലോഡില്‍ 3 മണിക്കൂര്‍ 45 മിനിറ്റും ബാക്‌അപ് നല്‍കും.
48 മാസം വാറണ്ടിയോടെ അള്‍ട്രാജെല്‍ ബാറ്ററി നാല് മോഡലുകളില്‍ ലഭിക്കും. അഞ്ച് വര്‍ഷം തുടര്‍ച്ചയായ പ്രവര്‍ത്തനമാണ് കമ്പനി ഉറപ്പു നല്‍കുന്നത്. ഇത് മറ്റുള്ള ബാറ്ററികളെ അപേക്ഷിച്ച് 25 ശതമാനം കൂടുതലാണ്. 3000-ത്തോളം ഡീലര്‍മാരുടെ വിപണനാനന്തര സേവനവും ഉണ്ട്.
No comments:
Post a Comment