Saturday, August 27, 2016

സോണി ലേ പ്ലക്‌സ്‌ എച്ച്‌ഡി സംപ്രേക്ഷണമാരംഭിച്ചു



കൊച്ചി : ഹോളിവുഡ്‌ പടങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിനായി സോണി ലേ പ്ലക്‌സ്‌ എച്ച്‌ഡി എന്ന പേരില്‍ മറ്റൊരു ചാനല്‍ കൂടി സോണി പിക്‌ച്ചേഴ്‌സ്‌ നെറ്റ്‌വര്‍ക്‌സ്‌ ഇന്ത്യ ആരംഭിച്ചു. ഏറ്റവും മികച്ച ഇംഗ്ലീഷ്‌ സിനിമകള്‍ മാത്രം കാഴ്‌ചവയ്‌ക്കാനുദ്ദേശിച്ചുള്ള ഈ ഹൈ ഡഫിനിഷന്‍ ചാനല്‍ ഇംഗ്ലീഷ്‌ സിനിമാ രംഗത്ത്‌ മുന്‍കൈ നേടുക എന്ന ലക്ഷ്യത്തോടുകൂടിയാണ്‌ സോണി പിക്‌ചേഴ്‌സ്‌ അവതരിപ്പിക്കുന്നത്‌.

500-ലേറെ അവാര്‍ഡുകള്‍ നേടിയ 200 എണ്ണമടക്കം 400-ലേറെ ചിത്രങ്ങളാണ്‌ സോണി ലേ പ്ലക്‌സ്‌ എച്ച്‌ഡിയുടെ ശേഖരത്തിലുള്ളത്‌. സ്ലോട്ടില്‍ സ്‌പോട്‌ലൈറ്റ്‌, എക്‌സ്‌ മെഷീന, ഫോക്‌സ്‌ കാച്ചര്‍, സ്‌ട്രെയ്‌റ്റ്‌ ഔട്‌ കോംപ്‌ടണ്‍ എന്നിവ ഇതില്‍ പെടും.

സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകളും ചാനലിലുണ്ടാവുമെന്ന്‌ സോണി പിക്‌ചേഴ്‌സ്‌ നെറ്റ്‌വര്‍ക്‌സ്‌ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ സൗരഭ്‌ യാജ്ഞിക്‌ പറഞ്ഞു. മികച്ച ഇംഗ്ലീഷ്‌ സിനിമകള്‍ കൊതിക്കുന്നവര്‍ക്കായാണ്‌ സോണി ലേ പ്ലക്‌സ്‌ എച്ച്‌ഡി ആരംഭിച്ചിരിക്കുന്നത്‌.

സംവിധായകയും എഴുത്തുകാരിയുമായ സോയ അഖ്‌തറാണ്‌ സോണി ലേ പ്ലക്‌സ്‌ എച്ച്‌ഡിയുടെ ബ്രാന്റ്‌ അംബാസഡര്‍.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...