കൊച്ചി : ആഗോളതലത്തില്‍ 1.15 കോടി യൂണിറ്റുകള്‍ വിറ്റഴിഞ്ഞ എലാന്ത്രയുടെ ഏറ്റവും പുതിയ മോഡല്‍ ഹ്യൂണ്ടായ് ഇന്ത്യ വിപണിയിലെത്തിച്ചു. ആകര്‍ഷകമായ രൂപകല്‍പന, മികച്ച മൈലേജ്, ഉയര്‍ന്ന സുരക്ഷിതത്വ സംവിധാനങ്ങള്‍ എന്നിവ ഒത്തിണങ്ങിയ ഈ ആറാം തലമുറ എലാന്ത്ര 26 വര്‍ഷത്തെ തുടര്‍ച്ചയായ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ആകെത്തുകയാണ്. 26 വര്‍ഷം മുന്‍പാണ് എലാന്ത്രയുടെ ആദ്യ മോഡല്‍ വിപണിയിലെത്തിയത്.
5 നിറങ്ങളിലായി 6 വേരിയന്റുകളില്‍ പുതിയ എലാന്ത്ര ലഭ്യമാണ്. ഏറ്റവും കൂടിയ പെട്രോള്‍ മോഡലിന് 17.99 ലക്ഷം രൂപയും ഡീസല്‍ മോഡലിന് 19.19 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്-ഷോറൂം വില.
ഹ്യൂണ്ടായിയുടെ ഫ്‌ളൂയിഡിക് 2.0 രൂപകല്‍പന പുതിയ എലാന്ത്രയെ മനോഹരമാക്കിയിരിക്കുന്നു. ക്രോം ഹെക്‌സാഗണല്‍ ഗ്രില്‍, എച്ച്‌ഐഡി ഹെഡ് ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ് എന്നിവയുടെ സഹായത്തോടെ ഒരു എയനേറെഡനാമിക് 'ലുക്കാ'ണ് കാറിനുള്ളത്.
മികച്ച ആഢംബര സൗകര്യങ്ങളാണ് കാറിന്റെ അകത്ത് സംവിധാനം ചെയ്‌തിരിക്കുന്നത്. ഡ്രൈവര്‍ കൂടുതലായി അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നത്~ഒഴിവാക്കുന്നതിനു ള്ള കോക്‌പിറ്റ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ആയാസരഹിതവും സുരക്ഷിതവുമായ ഡ്രൈവിങ്ങിന് ഇത് സഹായകമാണ്.
എലാന്ത്രയുടെ 2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഈ വിഭാഗത്തിലെ ഏറ്റവും വലിപ്പമുള്ളതാണ്. 1999 സിസിയാണ് ഇതിന്റെ ശേഷി. പരമാവധി 4000 ടോര്‍ക്കില്‍ 152 പിഎസ് കരുത്ത് എഞ്ചിന്‍ പ്രദാനം ചെയ്യുന്നു. 1.6 എല്‍യു2 കോമണ്‍ ഓയില്‍ ടെക്‌നോളജി ഡീസല്‍ എഞ്ചിന്‍ മികച്ച പ്രടനം കാഴ്‌ചവയ്‌ക്കുന്നതിനു പുറമെ ഉയര്‍ന്ന ഇന്ധന ക്ഷമതയാണ് ലഭ്യമാക്കുന്നത്. 1582 സിസിയാണ് ഡീസല്‍ എഞ്ചിന്റെ കപ്പാസിറ്റി. പരമാവധി 2750 ടോര്‍ക്കില്‍ 128 പിഎസ് കരുത്ത് എഞ്ചിന്‍ ലഭ്യമാക്കുന്നു. 6- സ്‌പീഡ് മാന്വല്‍, 6-സ്‌പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്‌മിഷന്‍ മോഡലുകള്‍ ഉയര്‍ന്ന മൈലേജിന് സഹായകമാണ്. പെട്രോള്‍, ഡീസല്‍ മോഡലുകള്‍ യഥാക്രമം 14.59 കിലോ മീറ്റര്‍, 22.54 കിലോ മീറ്റര്‍ മൈലേജ് ഉറപ്പ് നല്‍കുന്നു.
6 എയര്‍ ബാഗുകള്‍, ഇരട്ട എയര്‍ ബാഗ്, ആന്റി-ബ്രേക്ക് സിസ്റ്റം എന്നിവ ഏറ്റവും മികച്ച സുരക്ഷയാണ് ഒരുക്കുന്നത്.
ആറാം തലമുറ എലാന്ത്ര ഹ്യൂണ്ടായ് ഇന്ത്യ മാനേജിങ് ഡയറക്‌റ്റര്‍ വി.കെ. കൂ, ഡയറക്‌റ്റര്‍ (സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ്) ബി.എസ്. ജിയോ എന്നിവര്‍ ചേര്‍ന്ന് ഡല്‍ഹിയില്‍ വിപണിയിലിറക്കുന്നു.
No comments:
Post a Comment