ഡല്‍ഹി:
ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവായ ഔഡിയുടെ ഏറ്റവും പുതിയ ഔഡി എ4 ഇന്ത്യയിലിറക്കി.
കൂടുതല്‍ സാങ്കേതിക മികവും അത്യാധുനിക എഞ്ചിന്‍ യൂണിറ്റിനും പുറമേ ഏറെ
സുഖപ്രദവുമാണ് പുതിയ ഔഡി എ4. 1.4 ലിറ്റര്‍ ഡയറക്ട് ഇഞ്ചക്ഷന്‍ പെട്രോള്‍
എഞ്ചിന് 150 കുതിരശക്തിയുടെ കരുത്തും 250 എന്‍.എം ടോര്‍ക്കും
ഉത്‌പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്ററിലേക്ക്
വെറും 8.5 സെക്കന്‍ഡില്‍ എത്താന്‍ തക്ക വേഗശക്തിയുള്ള ഈ കാറിന്റെ പരമാവധി വേഗത
മണിക്കൂറില്‍ 210 കി മിയാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ 17.84 കി.മീ. ശരാശരി
ഇന്ത്യന്‍ ക്ഷമത ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയ ഔഡി എ4-ന്റെ
മഹാരാഷ്ട്രയിലെയും ന്യൂഡെല്‍ഹിയിലെയും എക്‌സ് ഷോറൂം വില 38.1 ലക്ഷം രൂപയാണ്.
സാങ്കേതിക മികവും സൗന്ദര്യവും കൂടിചേര്‍ന്നതാണ് ഔഡി എ4 എന്ന് ഔഡി ഇന്ത്യ
മേധാവി ജോ കിംഗ് പറഞ്ഞു. ഔഡിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളിലെ
സാങ്കേതികവിദ്യ പുനര്‍വികസിപ്പിച്ചു കൊണ്ട് കാര്‍ വിപണിയില്‍ പുതിയ നിലവാരം
സൃഷ്ടിക്കാന്‍ ഔഡിക്കായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാര്‍ ശൃംഖലയില്‍ ലോകത്തില്‍
തന്നെ മുന്‍പന്തിയിലായിരുന്ന ഔഡി എ4-ന്റെ പുതിയ മോഡല്‍ കൂടുതല്‍ ആകര്‍ഷകമാണെന്നും
ഇത് ഔഡി കുടുംബത്തിലേക്ക് കൂടുതല്‍ പുതിയ അംഗങ്ങളെ എത്തിക്കുമെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.
ഫോട്ടോ കാപ്‌ഷന്‍: പുതിയ ഔഡി എ4-ന് സമീപം ഔഡി ഇന്ത്യ
മേധാവി ജോ കിംഗ്
No comments:
Post a Comment