Wednesday, September 7, 2016

ടൂ വീലര്‍ ഇന്‍ഷുറന്‍സ്‌ ലഭ്യമാക്കുന്നതിന്‌ ഹോണ്ട - എച്ച്‌ഡിഎഫ്‌സി എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനിയുമായി ധാരണ







കൊച്ചി: തങ്ങളുടെ ടൂ വീലര്‍ ഉടമകള്‍ക്കു ഇന്‍ഷുറന്‍സ്‌ ലഭ്യമാക്കുന്നതിന്‌ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ്‌ സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌, എച്ച്‌ഡിഎഫ്‌സി എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനിയുമായി ധാരണാപത്രം ഒപ്പു വച്ചു.
ചടങ്ങില്‍ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ സെയില്‍സ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ യാദവീന്ദര്‍ സിംഗ്‌ ഗുലേരിയ, എച്ച്‌ഡിഎഫ്‌സി എര്‍ഗോ മാനേജിംഗ്‌ ഡയറക്‌ടറും സിഇഒയുമായ റിതേഷ്‌ കുമാര്‍, എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ അനുജ്‌ ത്യാഗി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഈ ടൈ അപ്‌ വഴി ഹോണ്ട്‌ ടൂ വീലര്‍ ഉടമകള്‍ക്കു വളരെ മത്സരക്ഷമമായ പ്രീമിയത്തില്‍ എച്ച്‌ഡിഎഫ്‌സി എര്‍ഗോ പോളിസി ലഭ്യമാക്കും. ക്ലെയിം സെറ്റില്‍മെന്റ്‌, പുതുക്കല്‍ തുടങ്ങിയവയെല്ലാം പ്രയാസമില്ലാതെ സാധ്യമാക്കുകയും ചെയ്യുന്നു. 
ഹോണ്ട ടൂ വീലര്‍ ഉടമകള്‍ക്കു കൂടുതല്‍ സൗകര്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ എച്ച്‌ഡിഎഫ്‌സി എര്‍ഗോയുമായി കരാര്‍ ഉണ്ടാക്കിയിട്ടുള്ളത്‌. വണ്ടിക്ക്‌ കേടുപാടുകള്‍ക്കുള്ള ക്ലെയിം പ്രീമിയത്തില്‍ 40 ശതമാനം വരെ ലാഭിക്കുവാനും കാഷ്‌ലെസ്‌ ക്ലെയിം സെറ്റില്‍മെന്റിനും ഇതു സൗകര്യമൊരുക്കുന്നു. ഹോണ്ട മോട്ടോര്‍ സൈക്കിള്‍ സെയില്‍സ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ യാദവീന്ദര്‍ സിംഗ്‌ ഗുലേരിയ പറഞ്ഞു.
രാജ്യത്തെ 4650 ഹോണ്ട ടൂ വീലര്‍ നെറ്റ്‌ വര്‍ക്കില്‍നിന്നു ഏറെക്കുറെ കാഷ്‌ലെസ്‌ ആയുള്ള റിപ്പയര്‍, ഇന്‍ഷുര്‍ കാലയളവില്‍ പരിധിയില്ലാതെ ക്ലെയിം സെറ്റില്‍മെന്റ്‌, ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ (മൂന്നു ദിവസം) ക്ലെയിം സെറ്റില്‍മെന്റ്‌, മൊബൈല്‍ ആപ്പില്‍ സെറ്റില്‍മെന്റ്‌ സ്റ്റാറ്റസ്‌ തുടങ്ങിയവ പോളിസി ഉടമകള്‍ക്കു ലഭിക്കും.
രണ്ട്‌, മൂന്ന്‌ വര്‍ഷങ്ങളിലേക്കുള്ള ദീര്‍ഘകാല ഇന്‍ഷുറന്‍സ്‌ പോളിസികളും എച്ച്‌ഡിഎഫ്‌സി എര്‍ഗോ നല്‍കുന്നുണ്ട്‌. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു പോളിസി മാനേജ്‌ ചെയ്യാന്‍ സാധിക്കുന്ന ഇന്‍ഷുറന്‍സ്‌ പോര്‍ട്ട്‌ഫോളിയോ ഓര്‍ഗനൈസര്‍ കമ്പനി പോളിസി ഉടമയ്‌ക്കു ലഭ്യമാക്കുന്നുണ്ടെന്ന്‌ എച്ച്‌ഡിഎഫ്‌സി എര്‍ഗോ മാനേജിംഗ്‌ ഡയറക്‌ടറും സിഇഒയുമായ റിതേഷ്‌ കുമാര്‍ പറഞ്ഞു.
മോട്ടോര്‍ ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം, അതു സമയത്തു പുതുക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയെക്കുറിച്ചു അവബോധമുണ്ടാക്കാനും ഈ ടൈ അപ്‌ ലക്ഷ്യമിടുന്നു.
ആരോഗ്യ ഇന്‍ഷുറന്‍സ്‌ വാഹന ഇന്‍ഷുറന്‍സ്‌, ഭവന ഇന്‍ഷുറന്‍സ്‌, അപകടം ഇന്‍ഷുറന്‍സ്‌ തുടങ്ങിയ വൈവിധ്യമാര്‍ന്ന ജനറല്‍ ഇന്‍ഷുറന്‍സ്‌ ഉത്‌പന്നങ്ങള്‍ നല്‍കുന്ന എച്ച്‌ഡിഎഫ്‌സി എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനിക്ക്‌ രാജ്യത്തെ 91 നഗരങ്ങളിലായി 108 ശാഖകളുണ്ട്‌. രണ്ടായിരത്തോളം പ്രഫഷണലുകള്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. ബ്രോക്കര്‍മാര്‍, റീട്ടെയില്‍ ഏജന്റുമാര്‍, കോര്‍പറേറ്റ്‌ ഏജന്റുമാര്‍, ബാങ്കഷ്വറന്‍സ്‌ തുടങ്ങി വിപലുമായ വിതരണ ശൃംഖലയും കമ്പനിക്കുണ്ട്‌.  

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...