Friday, September 9, 2016

ഇന്ത്യയില്‍ ആദ്യമായി ഐസിഐസിഐ ബാങ്ക്‌ സോഫ്‌റ്റ്‌വേര്‍ റോബോട്ടിക്‌സ്‌ അവതരിപ്പിച്ചു




കൊച്ചി: ബാങ്കിന്റെ വിവിധ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനായി 200 ബിസിനസ്‌ പ്രക്രിയകളില്‍ ഐസിഐസിഐ ബാങ്ക്‌ `സോഫ്‌റ്റ്‌വേര്‍ റോബോട്ടിക്‌സ്‌' ഉപയോഗിച്ചുതുടങ്ങി. ഇന്ത്യയില്‍ ആദ്യമായിട്ടാണ്‌ ഒരു ബാങ്ക്‌ ഇത്തരത്തില്‍ സോഫ്‌റ്റ്‌വേര്‍ റോബോട്ടിക്‌സ്‌ ഉപയോഗിക്കുന്നത്‌. 
സോഫ്‌റ്റ്‌വേര്‍ റോബോട്ടിക്‌സ്‌ ഉപയോഗിക്കുന്നതുവഴി ഐസിഐസിഐ ബാങ്കില്‍ ഇടപാടുകാര്‍ക്കു പ്രതികരണം നല്‍കാന്‍ എടുക്കന്ന സമയം 60 ശതമാനം കണ്ടു കുറയ്‌ക്കാനും 100 ശതമാനം കൃത്യത കൈവരുത്താനും സാധിച്ചിട്ടുണ്ട്‌. ഇത്‌ ബാങ്കിന്റെ കാര്യക്ഷമതയും ഉത്‌പാദനക്ഷമതയും വര്‍ധിപ്പിച്ചിട്ടുണ്ട്‌.
ഇതുവഴി ജോലിക്കാര്‍ക്ക്‌ കൂടുതല്‍ മൂല്യമുള്ള ജോലികളിലും ഇടപാടുകാരുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഏര്‍പ്പെടുവാനും സാധിക്കുന്നു. ഓരോ പ്രവൃത്തിദിനത്തിലും പത്തു ലക്ഷം ബാങ്കിംഗ്‌ ഇടപാടുകള്‍ കൈകാര്യം ചെയ്യാന്‍ സോഫ്‌റ്റ്‌വേര്‍ റോബോട്ടിനു സാധിക്കുന്നുണ്ട്‌.
റീട്ടെയില്‍ ബാങ്കിംഗ്‌ പ്രവര്‍ത്തനങ്ങള്‍, അഗ്രി ബിസിനസ്‌, ട്രേഡ്‌ ആന്‍ഡ്‌ ഫോറെക്‌സ്‌, ട്രഷറി, എച്ച്‌ ആര്‍ തുടങ്ങി ബാങ്കിലെ ഇരുന്നൂറോളം ബിസിനസ്‌ പ്രക്രിയകള്‍ കൈകാര്യം ചെയ്യാന്‍ ഐസിഐസിഐ ബാങ്ക്‌ സോഫ്‌റ്റ്‌വേര്‍ റോബട്ടിക്‌സ്‌ അവതരിപ്പിച്ചു നടപ്പാക്കിയത്‌ ഇന്ത്യന്‍ ബാങ്കിംഗ്‌ വ്യവസായത്തിന്റെ ഇന്നോവേഷന്‍ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്‌. ഇതോടെ ഈ ടെക്‌നോളജി ഉപയോഗപ്പെടുത്തുന്ന ആഗോള ബാങ്കുകളുടെ ചെറിയ ഗ്രൂപ്പിലേക്ക്‌ ബാങ്കും എത്തിയിരിക്കുകയണെന്ന്‌ ഐസിഐസിഐ ബാങ്ക്‌ മാനേജിംഗ്‌ ഡയറക്‌ടറും സിഇഒയുമായ ചന്ദാ കൊച്ചാര്‍ പറഞ്ഞു.
ഈ വെര്‍ച്വല്‍ തൊഴില്‍ ശക്തി എത്തിയതോടെ ബാങ്കിന്റെ പ്രവര്‍ത്തനമികവ്‌, കൃത്യത എന്നിവ വര്‍ധിക്കുകയും ഉപഭോക്താക്കള്‍ക്കു സേവനം ലഭ്യമാക്കുന്നതിന്‌ എടുക്കുന്ന സമയം ഗണ്യമായി കുറയുകയും ചെയ്‌തിരിക്കുകയാണ്‌. ബാങ്കിന്റെ റീട്ടെയില്‍ ബിസിനസ്‌ പ്രതിവര്‍ഷം 25 ശതമാനം വളര്‍ച്ച നേടുന്നുണ്ട്‌. ഇത്തരത്തിലുണ്ടാകുന്ന വലിയ ബിസിനസ്‌ വ്യാപ്‌തം ഒരേ വിഭവമുപയോഗിച്ചു കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. ഇതുവഴി ഞങ്ങളുടെ ഇടപാടുകാര്‍ക്കു ഏറ്റവും മികച്ച സേവനം നല്‍കാന്‍ സാധിക്കുതായി കൊച്ചാര്‍ കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment

ആപ്കോസ് സംഘം പ്രസിഡന്‍റുമാരുടെ യോഗം സംഘടിപ്പിച്ചു

  കൊച്ചി : ക്ഷീരമേഖലയിലെ ആനുകാലിക വിഷയങ്ങളും, സംഘങ്ങളുടെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിന് എറണാകുളം മേഖലാ യൂണിയന്‍ സംഘടിപ്പിച്ച ആപ്കോസ് സംഘ...