കൊച്ചി: യൂറോപ്പിലെ മുന്‍നിര
ഗൃഹോപകരണ ബ്രാന്‍ഡുകളിലൊന്നായ ബോഷ് ഹോം അപ്ലിയന്‍സസ് ഓണത്തോടനുബന്ധിച്ച്
കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു.
ഓണത്തോടനുബന്ധിച്ച് ബോഷിന്റെ ഏതെങ്കിലും വാഷിങ് മിഷ്യനുകള്‍ വാങ്ങുന്നവര്‍ക്ക്
ഓരോ വി.ഐ.പി. ആല്‍ഫാ ട്രോളി ബാഗ് സൗജന്യമായി ലഭിക്കും. ബോഷ് ഹോബ് ആന്റ് ഹൂഡ്
കോംബിനേഷന്‍ വാങ്ങുമ്പോള്‍ ഇന്‍സ്റ്റലേഷന്‍ കിറ്റിനോടൊപ്പം ഉപഭോക്താക്കള്‍ക്ക്
വി.ഐ.പി. ആല്‍ഫാ ട്രോളി സൗജന്യമായി ലഭിക്കും. ഇതിനു പുറമെ ബോഷ് ഡിഷ് വാഷര്‍
വിഭാഗത്തില്‍ ഓണത്തോടനുബന്ധിച്ച് മണിബാക്ക് ആനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും ഗൃഹോപകരണം വാങ്ങി 15 ദിവസം വരെ ഉപയോഗിക്കാനും
അതില്‍ സംതൃപ്‌തരല്ലെങ്കില്‍ പൂര്‍ണമായും പണം തിരികെ ലഭിക്കും വിധം മടക്കി
നല്‍കാനും സൗകര്യം ഒരുക്കിയിട്ടുമുണ്ട്.
ബോഷിനെ സംബന്ധിച്ച് വളരെ
നിര്‍ണായകമായവയാണ് കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ വിപണിയെന്ന്
ആനുകൂല്യങ്ങളെക്കുറിച്ചു സംസാരിക്കവെ ബി.എസ്.എച്ച്. ഹൗസ്‌ഹോള്‍ഡ് അപ്ലിയന്‍സെസ്
മാനുഫാക്‌ടറിങ് മാനേജിങ് ഡയറക്‌ടറും സി.ഇ.ഒ.യുമായ ഗുഞ്‌ജന്‍ ശ്രീവാസ്‌തവ
ചൂണ്ടിക്കാട്ടി. ബോഷ് ഗൃഹോപകരണങ്ങളുമായി ഓണം ആഘോഷിക്കുന്ന കൂടുതല്‍
ഉപഭോക്താക്കളെയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment