കൊച്ചി : വീടിനുള്ളിലെ വായു മലിനീകരണത്തിന് പരിഹാരമെന്ന
നിലയില്‍ ഏഷ്യന്‍ പെയിന്റ്‌സ് റോയല്‍ അറ്റ്‌മോസ് വിപണിയിലിറക്കി. ബ്രാന്‍ഡ്
അംബാസഡര്‍ ശ്രുതിഹാസനാണ് റോയല്‍ അറ്റ്‌മോസ് അവതരിപ്പിച്ചത്.
തടിയുടെ
വാതിലുകളും ജനലുകളും, ഫര്‍ണ്ണിച്ചറും, കാര്‍പെറ്റുകള്‍, പാചക വാതകം, വാഹനത്തില്‍
നിന്നുള്ള പുക എന്നിവ ഫോര്‍മാല്‍ഡിഹൈഡ് എന്ന ഇന്‍ഡോര്‍ മലിനവായു വീടിനുള്ളില്‍
നിറയ്‌ക്കുകയും വ്യക്തികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.
തൊലിയിലോ കണ്ണിലോ ഉള്ള അസ്വസ്ഥതയായി ഇത് അനുഭവപ്പെടാം. ഈ വായു ശ്വസിക്കുന്നത്
നിരവധി ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്നു. ഇതിനൊരു ശാശ്വത
പരിഹാരമാണ് റോയല്‍ അറ്റ്‌മോസ്.
ഡൈനിംഗ് ടേബിള്‍, സോഫ, കര്‍ട്ടനുകള്‍,
കാര്‍പ്പെറ്റ് എന്നിവയെല്ലാം ഫോര്‍മാല്‍ഡിഹൈഡിനെ വീടിനുള്ളിലേക്ക് കൊണ്ടു വന്നു.
വീട്ടിനുള്ളില്‍ ശുദ്ധമായ വായു ലഭ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി
ഏഷ്യന്‍ പെയ്‌ന്റ്‌സ്, തീവ്രമായ വിശദമായ ഗവേഷണങ്ങളും പഠനങ്ങളും പരിശോധനകളും
നടത്തിയാണ് റോയല്‍ അറ്റ്‌മോസ് കണ്ടുപിടിച്ചത്. ഫോര്‍മാല്‍ഡിഹൈഡ് എന്ന മലിന
വസ്‌തുവിനെ നിര്‍വീര്യമാക്കി വീടിനുള്ളില്‍ മലിനീകരണത്തിന്റെ തോത് കുറച്ച്
കുടുംബാംഗങ്ങള്‍ക്കും ശുദ്ധ വായു ലഭ്യമാക്കുകയാണ് പെയ്‌ന്റ് ചെയ്യുന്നത്.
നിക്കോട്ടിന്‍, അമോണിയ, ഹൈഡ്രജന്‍ സള്‍ഫൈഡ് തുടങ്ങിയ വീട്ടിനുള്ളിലെ ചില
രാസപദാര്‍ഥങ്ങളെ റോയല്‍ അറ്റ്‌മോസ് ആഗിരണം ചെയ്യും. കൂടാതെ വീടിനുള്ളിലെ ചില
ദുര്‍ഗന്ധങ്ങളെയും പെയ്‌ന്റ് വലിച്ചെടുക്കുകയും വായുവിനെ കൂടുതല്‍ ശുദ്ധമാക്കുകയും
ചെയ്യും.
ഏഷ്യന്‍ പെയ്‌ന്റ്‌സ് ആദ്യമായി അവതരിപ്പിക്കുന്ന ആക്‌ടിവേറ്റഡ്
കാര്‍ബണ്‍ ടെക്‌നോളജി എന്ന സാങ്കേതികവിദ്യയാണ് ഇതിനു പിന്നില്‍. അന്താരാഷ്‌ട്ര
ലാബില്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ് കണ്ടീഷനു കീഴില്‍ പരിശോധിച്ചപ്പോള്‍ ഏഷ്യന്‍
പെയ്‌ന്റ്‌സ് റോയല്‍ അറ്റ്‌മോസ് 24 മണിക്കൂറിനുള്ളില്‍ 60-70 ശതമാനം
ഫോര്‍മാല്‍ഡിഹൈഡും നിര്‍വീര്യമാക്കുന്നതായി കണ്ടെത്തി.
വീടിനകത്തെ വായു
മലിനീകരണത്തെക്കുറിച്ചും അവയുടെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും ഇന്ത്യന്‍
ഉപഭോക്താക്കള്‍ കൂടുതല്‍ ബോധവാ�ാരായി മാറുകയാണെന്ന് റോയല്‍ അറ്റ്‌മോസ് അവതരണ
വേളയില്‍ ഏഷ്യന്‍ പെയ്‌ന്റ്‌സ് ലിമിറ്റഡ് സെയ്‌ല്‍സ്, മാര്‍ക്കറ്റിംഗ്&
ടെക്‌നോളജി പ്രസിഡന്റ് അമിത് സിന്‍ഗിള്‍ പറഞ്ഞു. സുരക്ഷിതമായ സ്വര്‍ഗത്തെയാണ്
വീട് പ്രതിനിധീകരിക്കുന്നതെന്ന് ബ്രാന്‍ഡ് അംബാസഡര്‍ ശ്രുതിഹാസന്‍
പറഞ്ഞു.
No comments:
Post a Comment