Monday, May 8, 2017

വിഐപി റീഗല്‍ ഫ്രെഞ്ചി കാഷ്വല്‍സ്‌ അവതരിപ്പിച്ചു




കൊച്ചി : പ്രീമിയം മെന്‍സ്‌ ഇന്നര്‍വെയര്‍ കമ്പനിയായ, വിഐപി ക്ലോത്തിങ്ങ്‌, വിഐപി റീഗല്‍, ഫ്രെഞ്ചി കാഷ്വലുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. ആധുനിക ഇന്ത്യന്‍ പുരുഷത്വത്തിന്റെ ആവശ്യകതകള്‍ക്കനുസരിച്ച്‌ രൂപകല്‍പന ചെയ്‌തവയാണ്‌ പുതിയ അടിവസ്‌ത്ര ശ്രേണി. ഇരു ശേഖരവും രണ്ട്‌ വ്യത്യസ്‌ത ഉപഭോക്തൃ വിഭാഗങ്ങള്‍ക്കുവേണ്ടി ഉള്ളതാണ്‌. വിഐപി റീഗല്‍, സമകാലീന ക്ലാസിക്‌ ബ്രാന്‍ഡാണ്‌ ഫാഷന്‍ തല്‍പരരായ യുവതയ്‌ക്കുവേണ്ടിയുള്ളതാണ്‌ ഫ്രെഞ്ചി കാഷ്വല്‍സ്‌.
റീഗലും കാഷ്വല്‍സും ധരിക്കാന്‍ സുഖപ്രദവും ആത്മവിശ്വാസം പകരുന്നതുമാണ്‌. ചാരുതയൊത്തവയും. വിഐപി ക്ലോത്തിങ്ങ്‌ ലിമിറ്റഡ്‌ സിഇഒ യോഗേഷ്‌ തിവാരി, ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ സുനില്‍ പഥാരേ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രശസ്‌ത മലയാള ചലച്ചിത്രതാരം സുദേവ്‌ നായര്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വിഐപി റീഗലും ഫ്രെഞ്ചിയും വിപണിയില്‍ അവതരിപ്പിച്ചു. 450-ഓളം വിഐപി വിതരണക്കാര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഗുണമേന്മയ്‌ക്കാണ്‌ കമ്പനി മുന്‍തൂക്കം നല്‍കുന്നതെന്ന്‌ സിഎംഡി സുനില്‍ പഥാരേ പറഞ്ഞു. ആധുനിക പുരുഷന്റെ ആവശ്യകതകള്‍ അറിഞ്ഞ്‌ പ്രവര്‍ത്തിക്കുന്ന പാരമ്പര്യമാണ്‌ വിഐപിയുടേത്‌. ഫാഷന്‍ സങ്കല്‍പങ്ങള്‍ക്കൊപ്പം ഉല്‍പ്പന്നം സുഖദായകമാക്കുകയെന്ന പ്രതിബദ്ധത കൂടി കമ്പനിക്കുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.
കുട്ടിക്കാലം മുതല്‍ക്കേ വിഐപി ബ്രാന്‍ഡ്‌ തന്റെ ഹരമായിരുന്നുവെന്ന്‌ സുദേവ്‌ നായര്‍ പറഞ്ഞു. അതിന്റേ പേരുപോലും ഗൃഹാതുരത്വം ഉണ്ടാക്കുന്നതാണ്‌. വിഐപി ബ്രാന്‍ഡുമായി സഹകരിക്കുന്നതുതന്നെ അവാച്യമായ അനുഭൂതിയാണ്‌ ലഭ്യമാക്കുന്നതെന്നും കമ്പനിയുടെ ഒരു പുതിയ നാഴികകല്ലില്‍ ഭാഗഭക്കാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment

ആപ്കോസ് സംഘം പ്രസിഡന്‍റുമാരുടെ യോഗം സംഘടിപ്പിച്ചു

  കൊച്ചി : ക്ഷീരമേഖലയിലെ ആനുകാലിക വിഷയങ്ങളും, സംഘങ്ങളുടെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിന് എറണാകുളം മേഖലാ യൂണിയന്‍ സംഘടിപ്പിച്ച ആപ്കോസ് സംഘ...