Monday, May 8, 2017

എല്‍പിജി വിതരണത്തില്‍ ചരിത്രനേട്ടം : കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍



ന്യുഡല്‍ഹി : പധാന്‍മന്ത്രി ഉജ്വലയോജനയുടെ ഒരു വര്‍ഷത്തിനുള്ളില്‍ 2.20 കോടി പാചക വാതക കണക്ഷന്‍ നല്‍കിയതായി എണ്ണ-പ്രകൃതി വാതക വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രസഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. 2016-17 സാമ്പത്തിക വര്‍ഷം 1.5 കോടി പാചക വാതക കണക്ഷനെന്ന ലക്ഷ്യം മറികടന്നാണ്‌ 2.20 കോടിയിലെത്തിയത്‌. 2016-17 ല്‍ മൊത്തം നല്‍കിയ പാചക വാതക കണക്ഷന്‍ 3.25 കോടിയാണ്‌. ഇത്‌ സര്‍വകാല റെക്കോഡാണെന്ന്‌ മന്ത്രി ന്യൂഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
എല്‍പിജി ഉപഭോക്തൃ അടിത്തറ 2014-ലെ 14 കോടിയില്‍ നിന്നും 2017-ല്‍ 20 കോടിയായി ഉയര്‍ന്നു. എല്‍പിജി ആവശ്യകതയില്‍ 10 ശതമാനം വീതമാണ്‌ വര്‍ധന.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഗ്രാമീണ മേഖലയില്‍ 4600 പുതിയ എല്‍പിജി വിതരണക്കാരെ നിയമിക്കുകയുണ്ടായി. പ്രധാന്‍മന്ത്രി ഉജ്വല യോജനയില്‍ 38 ശതമാനം പേരും എസ്‌സി, എസ്‌ടി വിഭാഗത്തില്‍പ്പെട്ടവരാണ്‌. പിഎംയുവൈ ഒരു സാമൂഹ്യ പ്രസ്ഥാനമാണെന്ന്‌ കേന്ദ്രമന്ത്രി വിശേഷിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ബലിയയില്‍ 2016 മേയ്‌ ഒന്നിനാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോദി പിഎംയുവൈ പദ്ധതി ഉദ്‌ഘാടനം ചെയ്‌തത്‌.
പിഎംയുവൈ സ്‌കീമിന്റെ നടത്തിപ്പിന്‌, മന്ത്രാലയവും എണ്ണകമ്പനികളും ആവിഷ്‌കരിച്ച ഡിജിറ്റല്‍ ഗവേണന്‍സ്‌ തികച്ചും ഫലപ്രദമാണ്‌. ഉജ്വല സ്‌കീമിന്‌ ഗുണഭോക്താവിനെ തെരഞ്ഞെടുക്കല്‍, കെവൈസി ഫയലിങ്ങ്‌, സബ്‌സിഡി, തുടങ്ങി എല്ലാ കാര്യത്തിലും ഡിജിറ്റല്‍ ഗവേണന്‍സ്‌ പ്രയോജനപ്പെടുത്തുന്നുണ്ട്‌.
പുതിയ എല്‍പിജി വിതരണക്കാര്‍ക്കുള്ള ലൊക്കേഷന്‍ കണ്ടെത്താനും ഐടി ഡാഷ്‌ബോര്‍ഡ്‌ ഉപയോഗിക്കുന്നുമുണ്ട്‌. പിഎംയുവൈയുടെ വിജയകരമായ നടത്തിപ്പിന്‌ എണ്ണ കമ്പനികളില്‍ നിന്നുള്ള ഡിസ്‌ട്രിക്‌ട്‌ നോഡല്‍ ഓഫീസര്‍മാരുടെ സേവനവും ഉണ്ട്‌.
സുരക്ഷിതമായ പാചക വാതക ഉപയോഗത്തിന്‌ ബോധവത്‌കരണം ഉള്‍പ്പെടെയുള്ള ഫലപ്രദമായ നടപടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്‌. അഖിലേന്ത്യാ തലത്തില്‍ തന്നെ സേഫ്‌റ്റി ക്ലിനിക്കുകളും സുരക്ഷാ ക്യാമ്പുകളും സംഘടിപ്പിച്ചു വരുന്നതായി മന്ത്രി അറിയിച്ചു.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...