Monday, May 8, 2017

ആകര്‍ഷകമായ പാക്കേജുമായി ദൂബൈ ബോളിവുഡ്‌ പാര്‍ക്‌സ്‌




കൊച്ചി : മധ്യ-പൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ തീം പാര്‍ക്കായ ദൂബൈ പാര്‍ക്‌സ്‌ ആന്‍ഡ്‌ റിസോര്‍ട്‌സ്‌ ഇന്ത്യക്കാര്‍ക്കുവേണ്ടി വന്‍ ഇളവുകളോടെ ആകര്‍ഷകമായ പാക്കേജുകള്‍ അവതരിപ്പിച്ചു.
ഇന്ത്യന്‍ സഞ്ചാരികള്‍ക്ക്‌ കൂടുതല്‍ സൗകര്യം ഒരുക്കാന്‍ തോമസ്‌ കുക്ക്‌, കോക്‌സ്‌ ആന്‍ഡ്‌ കിംഗ്‌സ്‌, മേയ്‌ക്ക്‌ മൈ ട്രിപ്‌, കേസരി, വീണ വേള്‍ഡ്‌, ഷാ ഇന്റര്‍ നാഷണല്‍, ടിയുഐ തുടങ്ങിയ ട്രാവല്‍-ട്രേഡ്‌ ബ്രാന്‍ഡുകളുമായി ദൂബൈ പാര്‍ക്‌സ്‌ ആന്‍ഡ്‌ റിസോര്‍ട്‌സ്‌ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുമുണ്ട്‌.
ലീഗോലാന്‍ഡ്‌ വാട്ടര്‍പാര്‍ക്ക്‌, ഹോളിവുഡ്‌ ആകര്‍ഷണമായ മോഷന്‍ഗേറ്റ്‌, 40 റൈഡുകളും പ്രദര്‍ശനങ്ങളും 60 ദശലക്ഷം ലീഗോ ബ്രിക്‌സില്‍ നിന്നുള്ള 15000 ലീഗോ മോഡലുകളും ഉള്ള ലീഗോലാന്‍ഡ്‌, ബോളിവുഡിന്റെ തനിപകര്‍പ്പായ ബോളിവുഡ്‌ പാര്‍ക്‌സ്‌ എന്നിവയ്‌ക്കെല്ലാം ഉദാരമായ ഇളവുകളാണ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌. ഇന്‍ഡോര്‍ എയര്‍കണ്ടീഷന്‍ഡ്‌ റൈഡുകളാണ്‌ മറ്റൊരു ആകര്‍ഷണം.
ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക്‌ താങ്ങാവുന്ന നിരക്കുകള്‍ മാത്രമാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്‌ ദൂബൈ പാര്‍ക്‌സ്‌ ആന്‍ഡ്‌ റിസോര്‍ട്‌സ്‌ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ ഡേവിഡ്‌ ലോയ്‌സോ പറഞ്ഞു.
മേയ്‌ 21 മുതലാണ്‌ സമ്മര്‍ പാക്കേജുകള്‍ ആരംഭിക്കുക. ഏതെങ്കിലും ഒരു പാര്‍ക്കിലെ പ്രവേശനത്തിനും പരിധിയില്ലാത്ത ഭക്ഷണപാനീയങ്ങള്‍ക്കും കൂടി 3,420 രൂപയാണ്‌ ടിക്കറ്റ്‌ നിരക്ക്‌. രണ്ടു പാര്‍ക്കുകളിലെ പ്രവേശനത്തിനും ഭക്ഷണ പാനീയങ്ങള്‍ക്കും കൂടി ഒരു ദിവസത്തെ നിരക്ക്‌ 5175 രൂപയും: സമ്മാനമായി ഒരു സുവനീര്‍കപ്പ്‌ ലഭിക്കും; അതിലാണ്‌ പാനീയങ്ങള്‍ നല്‍കുക.
മോഷന്‍ ഗേറ്റില്‍ ഉച്ചയ്‌ക്ക്‌ 2 മണി മുതല്‍ രാത്രി 10 മണിവരെയാണ്‌ പ്രവേശനം. വൈകുന്നേരം 4 മുതല്‍ രാത്രി 12 മണി വരെയാണ്‌ ബോളിവുഡ്‌ പാര്‍ക്‌സിലെ പ്രവേശനം. ലീഗോ ലാന്‍ഡിലെ പ്രവേശന സമയം ഉച്ചയ്‌ക്ക്‌ 12 മുതല്‍ രാത്രി എട്ടുവരെയും ലീഗോലാന്‍ഡ്‌ വാട്ടര്‍ പാര്‍ക്കിലേത്‌ രാവിലെ 10 മുതല്‍ വൈകിട്ട്‌ ഏഴുവരെയുമാണ്‌. ഓണ്‍ലൈന്‍ ബുക്കിങ്ങിന്‌ www.dubaiparksandresorts.com

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...