Monday, May 8, 2017

ചെറുകിട ബിസിനസുകാര്‍ക്ക്‌ ആഗോള അവസരങ്ങള്‍ ഒരുക്കി ഫെഡ്‌എക്‌സ്‌




കൊച്ചി : ചെറുകിട ബിസിനസുകാര്‍ക്ക്‌ ആഗോള അവസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള, ഫെഡ്‌എക്‌സിന്റെ സ്‌മോള്‍ ബിസിനസ്‌ ഗ്രാന്റ്‌ കണ്ടസ്റ്റിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 
ഫെഡ്‌എക്‌സ്‌ കോര്‍പ്പിന്റെ അനുബന്ധ സ്ഥാപനവും ലോകത്തിലെ ഏറ്റവും വലിയ എക്‌സ്‌പ്രസ്‌ ട്രാന്‍സ്‌പോര്‍ട്‌ കമ്പനിയുമായ ഫെഡ്‌എക്‌സ്‌ എക്‌സ്‌പ്രസ്‌ ആണ്‌ മത്സരത്തിന്റെ സംഘാടകര്‍. രാജ്യത്ത്‌ ആദ്യമായാണ്‌ ഇത്തരം ഒരു മത്സരം. 15,00,000 രൂപയാണ്‌ സമ്മാനത്തുക.
ഇന്ത്യന്‍ ചെറുകിട ഇടത്തരം ബിസിനസ്‌ സംരംഭകര്‍ക്ക്‌ ആഗോള ബിസിനസ്‌ അവസരങ്ങള്‍ ലഭ്യമാക്കുകയാണ്‌ മത്സരത്തിന്റെ ഉദ്ദേശ്യം. ചെറുകിട ഇടത്തരം സംരംഭങ്ങളെ അടുത്ത തലത്തിലേക്ക്‌ എത്തിക്കുകയാണ്‌ മത്സരത്തിന്റെ ലക്ഷ്യമെന്ന്‌ ഫെഡ്‌എക്‌സ്‌ വൈസ്‌ പ്രസിഡന്റ്‌ നതാലി അമീല്‍ ഫെറൗള്‍ട്ട്‌ പറഞ്ഞു.
ഒരുവര്‍ഷത്തിലേറെയായി ലാഭകരമായി പ്രവര്‍ത്തിച്ചു വരുന്ന എല്ലാ ചെറുകിട ഇടത്തരം സംരംഭകര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മെയ്‌ 23 വരെ രജിസ്റ്റര്‍ ചെയ്യാം. fedex.com/grantcontest/in എന്ന ഓണ്‍ലൈനില്‍ തങ്ങളുടെ ബിസിനസ്‌ വിജയകഥകള്‍ സമര്‍പ്പിക്കണം. 
ഇവയില്‍ നിന്ന്‌ ജൂണ്‍ മാസത്തില്‍ ചുരുക്കപ്പട്ടികയില്‍ എത്തുന്ന പത്ത്‌ എന്‍ട്രികളെ നേരിട്ടുള്ള വിശദീകരണത്തിന്‌ ജൂറി ക്ഷണിക്കും. ജൂലൈയില്‍ ആണ്‌ വിജയികളെ പ്രഖ്യാപിക്കുക. ഗ്രാന്റ്‌ വിജയിക്ക്‌ 15 ലക്ഷം രൂപയാണ്‌ സമ്മാനം ലഭിക്കുക.
220 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഏറ്റവും വലിയ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയാണ്‌ ഫെഡ്‌എക്‌സ്‌ എക്‌സ്‌പ്രസ്‌. 58 ബില്യണ്‍ ഡോളറാണ്‌ ഫെഡ്‌എക്‌സ്‌ കോര്‍പറേഷന്റെ വാര്‍ഷിക വരുമാനം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.fedex.com.

No comments:

Post a Comment

അഞ്ച് മിനിറ്റ് കൊണ്ട് ബ്രേക്ക്ഫാസ്റ്റ്;

 അഞ്ച് മിനിറ്റ് കൊണ്ട് ബ്രേക്ക്ഫാസ്റ്റ്; ആറ്  പുതിയ ഉല്‍പ്പന്നങ്ങളുമായി ഈസ്റ്റേണ്‍  : അഞ്ചു മിനിറ്റ് കൊണ്ട്  പാചകം ചെയ്തു കഴിക്കാന്‍ കഴിയുന്...