Saturday, May 6, 2017

ഗ്രേറ്റ്‌ എന്‍ഡേവര്‍ ഡ്രൈവ്‌ എക്‌സ്‌പീരിയന്‍സ്‌ ഫോര്‍ഡ്‌ കൊച്ചിയില്‍ അവതരിപ്പിച്ചു





* കൊച്ചിയില്‍ നടന്ന ആവേശകരമായ ഓഫ്‌ റോഡ്‌ ഇവന്റില്‍ ഇന്ത്യയിലെ ഏറ്റവുമധികം പുരസ്‌കാരങ്ങള്‍ നേടിയ യഥാര്‍ഥ ബ്ലൂ എസ്‌യുവി ഫോര്‍ഡ്‌ എന്‍ഡേവറിന്‌ വാഹനപ്രേമികളുടെ അംഗീകാരം 

* ഉപഭോക്താക്കള്‍ക്കും വാഹനപ്രേമികള്‍ക്കും ഫോര്‍ഡ്‌ എന്‍ഡേവറിന്റെ ഉന്നത നിലവാരമുള്ള ഓഫ്‌ റോഡിംഗ്‌ ശേഷി നേരിട്ട്‌ അനുഭവിക്കുന്നതിനായാണ്‌ ഗ്രേറ്റ്‌ ഫോര്‍ഡ്‌ എന്‍ഡേവര്‍ ഡ്രൈവ്‌ എന്ന എക്‌സ്‌പീരിയന്‍ഷ്യല്‍ ഇവന്റ്‌ സംഘടിപ്പിച്ചത്‌.

* മലമുകളിലെ കയറ്റിറക്കങ്ങള്‍, മഞ്ഞുകട്ടകളും ചെളി വെള്ളവും നിറഞ്ഞ വഴികള്‍ തുടങ്ങിയ വെല്ലുവിളി ഉയര്‍ത്തുന്ന ഓഫ്‌ റോഡ്‌ സാഹചര്യങ്ങള്‍ കൃത്രിമമായി സൃഷ്‌ടിച്ച ട്രാക്കുകളിലൂടെയാണ്‌ പങ്കെടുത്തവര്‍ ഫോര്‍ഡ്‌ എന്‍ഡേവറിനെ അനുഭവിച്ചത്‌. 

കൊച്ചി : യഥാര്‍ഥ പ്രീമിയം ബ്ലൂ എസ്‌യുവിയുടെ മികച്ച ഓഫ്‌ റോഡിംഗ്‌ ശേഷി നേരിട്ട്‌ അനുഭവിക്കുന്നതിന്‌ തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കും മാധ്യമങ്ങള്‍ക്കുമായി ഫോര്‍ഡ്‌ ഇന്ത്യ `ഗ്രേറ്റ്‌ ഫോര്‍ഡ്‌ എന്‍ഡേവര്‍ ഡ്രൈവ്‌' ശനിയാഴ്‌ച കൊച്ചിയില്‍ സംഘടിപ്പിച്ചു. 

കൊച്ചിയുടെ പരിസരത്തെ ഭൂപ്രദേശത്ത്‌ സംഘടിപ്പിച്ച എക്‌സ്‌പീരിയന്‍ഷ്യല്‍ ഡ്രൈവ്‌ രൂക്ഷമായ വളവുകള്‍, കുത്തനെയുള്ള മല കയറ്റവും ഇറക്കവും, ചളി നിറഞ്ഞ റോഡുകളിലൂടെ ക്ലേശിച്ചുള്ള മുന്നേറ്റം, വ്യത്യസ്‌തമായ പ്രതലങ്ങള്‍, 30 ഡിഗ്രി ചരിവിലൂടെയുള്ള ഡ്രൈവ്‌ തുടങ്ങിയ വെല്ലുവിളി നിറഞ്ഞ ഓഫ്‌ റോഡിംഗ്‌ സാഹചര്യങ്ങള്‍ കൃത്രിമമായി അനുഭവവേദ്യമാക്കി. അതീവ ക്ഷമതയുള്ള ഈ പ്രീമിയം എസ്‌യുവിയുടെ അസാധാരണമായ റൈഡ്‌ ഗുണമേ�യും ചുറുചുറുക്ക്‌ നിറഞ്ഞ ഹാന്‍ഡ്‌ലിംഗ്‌ മികവും ഉപഭോക്താക്കള്‍ ആസ്വദിച്ചു. 

വിപണിയില്‍ അവതരിപ്പിച്ചതു മുതല്‍ ബഹുമുഖമായ ഓണ്‍-റോഡ്‌, ഓഫ്‌ റോഡ്‌ ശേഷിയും പെര്‍ഫോമന്‍സും കൊണ്ട്‌ പുതിയ നാഴികക്കല്ലായി മാറുകയാണ്‌ ഫോര്‍ഡ്‌ എന്‍ഡേവറെന്ന്‌ ഫോര്‍ഡ്‌ ഇന്ത്യ മാര്‍ക്കറ്റിംഗ്‌ വൈസ്‌ പ്രസിഡന്റ്‌ രാഹുല്‍ ഗൗതം അഭിപ്രായപ്പെട്ടു. സമാനതകളില്ലാത്ത, വൈവിധ്യമാര്‍ന്ന മികവിനാല്‍ ഉപഭോക്താക്കളും റൈഡ്‌ പ്രേമികളും ഒരുപോലെ ഇഷ്‌ടപ്പെടുന്ന ഫോര്‍ഡ്‌ എന്‍ഡേവര്‍, ഈ വിഭാഗത്തില്‍ ഏറ്റവുമധികം പുരസ്‌കാരങ്ങള്‍ നേടുന്ന വാഹനം കൂടിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

അസാധാരണമായ പ്രവര്‍ത്തനശേഷി നല്‍കുന്ന കരുത്തുറ്റ സിക്‌സ്‌-സ്‌പീഡ്‌ ഓട്ടോമാറ്റിക്‌ അഥവ മാനുവല്‍ ട്രാന്‍സ്‌മിഷന്‌ ഇണങ്ങും വിധമുള്ള ഫോര്‍ഡ്‌ ഡ്യുറാടോര്‍ക്ക്‌ TDCi 2.2L & 3.2L എന്നീ രണ്ട്‌ കരുത്തുറ്റതും ഇന്ധനക്ഷമതയേറിയതുമായ ഡീസല്‍ എന്‍ജിനുകളാണ്‌ ഈ പ്രീമിയം എസ്‌യുവിക്കുള്ളത്‌. 

ആദ്യമായി അവതരിപ്പിക്കുന്നതും ഈ വിഭാഗത്തിലെ ഏറ്റവും മികച്ചതുമായ നിരവധി ഫീച്ചറുകളാണ്‌ എന്‍ഡേവറിലുള്ളത്‌: 
*�ഏതു ഭൂപ്രദേശവും അനായാസം കീഴടക്കുന്നതിനായി നാല്‌ പ്രീസെറ്റ്‌ മോഡുകളുള്ള ആധുനിക ടെറൈന്‍ മാനേജ്‌മെന്റ്‌ സംവിധാനം
*�800 mm വരെ വെള്ളത്തിലൂടെ നീങ്ങാനുള്ള ശേഷി
*�മള്‍ട്ടിഫംക്ഷന്‍ ടച്ച്‌ സ്‌ക്രീനുള്ള, ആഗോള ശ്രദ്ധ നേടിയ, ഇന്‍-കാര്‍ കണക്‌ടിവിറ്റി സംവിധാനം SYNC 3
*�സണ്‍ റൂഫോടു കൂടിയ പ്രീമിയം ഡ്യുവല്‍ ടോണ്‍ ഇന്റീരിയറുകള്‍
*�കൃത്യമായ അളവിലുള്ള പാര്‍ക്കിംഗ്‌ സ്‌പോട്ട്‌ കണ്ടെത്തുന്നതിനും ആശങ്കയില്ലാത്ത അനായാസമായി എസ്‌യുവി ഡ്രൈവ്‌ ചെയ്യാനും സഹായിക്കുന്ന സെമി ഓട്ടോ പാരലല്‍ പാര്‍ക്ക്‌ അസിസ്റ്റ്‌

ലോകമെങ്ങുമുള്ള ഉപഭോക്താക്കള്‍ നെഞ്ചിലേറ്റുന്ന എസ്‌യുവികള്‍ രൂപകല്‍പ്പന ചെയ്യുന്നതിലും നിര്‍മ്മിക്കുന്നതിലും ആഗോള തലത്തില്‍ അഞ്ച്‌ ദശാബ്‌ദങ്ങളായി തുടരുന്ന ഫോര്‍ഡിന്റെ വൈദഗ്‌ധ്യത്തില്‍ നിന്നാണ്‌ അസാധാരണമായ കരുത്ത്‌, സമാനതകളില്ലാത്ത ഗുണമേന്മ, മൂല്യം എന്നിവയാല്‍ സമ്പന്നമായ ഏറ്റവും പുതിയ ഫോര്‍ഡ്‌ എന്‍ഡേവറും ഉദയം ചെയ്‌തിരിക്കുന്നത്‌. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...