Sunday, April 30, 2017

ചൂടിനെ ചെറുക്കാന്‍ നിങ്ങള്‍ക്കൊപ്പം'' കോട്ടണ്‍ ഫാബ്‌ -2017 ആരംഭിച്ചു







കൊച്ചി: എല്ലാ പരമ്പരാഗത കൈത്തറി വസ്‌ത്രപ്രേമികള്‍ക്കും ഈ മധ്യവേനലവധിക്കാലത്ത്‌ കടന്നു വരാവുന്ന വിപുലമായ ഒരു കൈത്തറിവസ്‌ത്രപ്രദര്‍ശനമേള കൊച്ചിയില്‍ സജ്ജമാക്കിയിരിക്കുന്നു. കോട്ടണ്‍ഫാബ്‌ -2017 എന്ന പേരിലുള്ള ഈ പ്രദര്‍ശനം കൊച്ചി, ഡര്‍ബാര്‍ ഹാള്‍ റോഡിലെ ശിവക്ഷേത്ര മൈതാനിയില്‍ 2017 ഏപ്രില്‍ 28 മുതല്‍ മെയ്‌ 15 വരെയാണു നടക്കുന്നത്‌. 14 സംസ്ഥാനങ്ങളില്‍ നിന്നുള്ള 120 കരകൗശലവിദഗ്‌ദ്ധര്‍ ഞങ്ങളുടെ സൊസൈറ്റി സംഘടിപ്പിച്ചിരിക്കുന്ന ഈ മേളയ്‌ക്കായി ഒത്തു ചേര്‍ന്നിരിക്കുന്നു. ലക്‌നോവില്‍ നിന്നുള്ള കോട്ടണ്‍ & ജോര്‍ജറ്റ്‌ തുണികളിലും പരമ്പരാഗതമായ തുന്നല്‍പ്പണികള്‍ ചെയ്‌ത വസ്‌ത്രങ്ങള്‍, രാജസ്ഥാനില്‍ നിന്നുള്ള കോട്ട-ദോരിയ തുണിത്തരങ്ങള്‍, മധ്യപ്രദേശില്‍ നിന്നുള്ള ചന്ദേരി & മഹേശ്വരി സാരികള്‍, ഗുജറാത്തില്‍ നിന്നുള്ള ബ്ലോക്ക്‌ പ്രിന്റ്‌ കുര്‍ത്തികള്‍ തുടങ്ങിയവ പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളായിരിക്കും. ആന്ധ്രയില്‍ നിന്നുള്ള കലംകാരി വെജിറ്റബിള്‍ ഡൈഡ്‌ സാരികള്‍, ഗാഡ്വാള്‍, പോച്ചംപള്ളി & ജാരി ബോര്‍ഡര്‍ സാരികള്‍, ഉജ്ജ്വലമായ വര്‍ണങ്ങളിലും ഡിസൈനുകളിലുമുള്ള തമിഴ്‌നാട്ടില്‍ നിന്നുള്ള മധുരൈ, കാഞ്ചീവരം വസ്‌ത്രയിനങ്ങള്‍ എന്നിവയും ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതായിരിക്കും. 
കൈത്തറിനെയ്‌ത്തുകാര്‍ക്ക്‌ അവരുടെ ഉത്‌പന്നങ്ങള്‍ കൈത്തറിപ്രേമികള്‍ക്ക്‌ ഇടനിലക്കാരില്ലാതെ നേരിട്ടു ലഭ്യമാക്കുന്നതിനുള്ള അവസരമൊരുക്കുകയാണ്‌ ഈ പ്രദര്‍ശനമേളയുടെ ലക്ഷ്യം. മികച്ച കലാനൈപുണ്യത്തിന്റെയും കരകൗശലവൈദഗ്‌ദ്ധ്യത്തിന്റെയും ഫലമായ ഈ ഉത്‌പന്നങ്ങള്‍ തീര്‍ച്ചയായും എല്ലാ ഉപഭോക്താക്കളുടെയും ശേഖരത്തിനു വലിയ മോടി കൂട്ടും. 
സാരികളുടെ വില 300 രൂപയില്‍ ആരംഭിക്കുന്നു. ഗുണമേന്മയും രൂപകല്‍പനാമികവും കൂടുന്നതനുസരിച്ച്‌ 5,000 രൂപ വരെയുളള സാരികളും ലഭ്യമാണ്‌. തുണിത്തരങ്ങളുടെ വില 400 രൂപ മുതലാരംഭിച്ച്‌ 6,000 രൂപ വരെ ഉള്ളതുണ്ട്‌. തുണിത്തരങ്ങള്‍ കൂടാതെ ചവിട്ടികള്‍, പരവതാനികള്‍, പുതപ്പുകള്‍ തുടങ്ങിയവയുടെയും ആകര്‍ഷകമായ ആഭരണങ്ങളുടെയും വിപുലമായ ഒരു നിര വില്‍പനയ്‌ക്കായി ഒരുക്കിയിരിക്കുന്നു. 
തടിയിലും ഗ്ലാസിലും നിര്‍മ്മിച്ച വളകള്‍, ലോഹത്തിലും മരത്തിലും നിര്‍മ്മിച്ച ബ്രേസ്ലെറ്റുകള്‍ തുടങ്ങിയവ ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ പ്രീതി പിടിച്ചു പറ്റുന്നവയാണ്‌. ഹാന്‍ഡ്‌ബാഗുകള്‍, ചെരിപ്പുകള്‍, വിശേഷിച്ചും ജ്യൂട്ടികള്‍ എന്നിവ വിവിധ രൂപകല്‍പനകളിലുള്ളവ യഥേഷ്‌ടം തിരഞ്ഞെടുക്കാവുന്നവയാണ്‌. ഓക്‌സിഡൈസ്‌ഡ്‌ ആഭരണങ്ങളുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്‌. അഫ്‌ഗാനി & പട്യാല സല്‍വാറുകള്‍, ടസ്സറിലും ക്രേപിലും ഷിഫോണിലുമുള്ള കുര്‍ത്തികള്‍ എന്നിവയും ലഭ്യമാണ്‌. രാജസ്ഥാനി കല്ലുകള്‍, മധ്യപ്രദേശില്‍ നിന്നുള്ള ബാഗ്‌ പ്രിന്റ്‌, കശ്‌മീരില്‍ നിന്നുള്ള ചിത്രത്തുന്നല്‍ ചെയ്‌ത ഷാളുകള്‍ എന്നിവയും പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നു. ഒഡിഷയുടെ തനത്‌ ഉത്‌പന്നമായ സംബാല്‍പുരി ഇക്കട്‌, ഖാണ്ടുവാ സില്‍ക്‌ സാരികളും ലഭ്യമാണ്‌. 
എല്ലാ വര്‍ഷവും ധാരാളം സന്ദര്‍ശകര്‍ ഞങ്ങളുടെ ഈ പ്രദര്‍ശനമേളയില്‍ വരാറുണ്ട്‌. ഇവിടത്തെ ഉപഭോക്താക്കളാണ്‌ എല്ലാ വര്‍ഷവും ഈ മേള സംഘടിപ്പിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്‌. 
ഇവിടെ വേനല്‍ക്കാലമായതുകൊണ്ട്‌, ഈ മേള സംഘടിപ്പിക്കാന്‍ ഏറ്റവും യോജിച്ച സമയവും ഇതു തന്നെയാണ്‌. കൂടാതെ, കൈത്തറി സാരികള്‍ക്കു പ്രിയമേറി വരുന്ന കാലവുമാണ്‌. ബംഗാളില്‍ നിന്നുള്ള ധാക്കൈ ജംദാനി, കര്‍ണാടകയില്‍ നിന്നുള്ള കൈത്തറി സാരികള്‍ തുടങ്ങിയ പ്രിയ വസ്‌ത്രയിനങ്ങളുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്‌. 
മെയ്‌ 15 വരെ രാവിലെ 10.30 മുതല്‍ രാത്രി 9 വരെയായിരിക്കും പ്രദര്‍ശനം. 



No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...