Friday, May 5, 2017

മഹീന്ദ്ര ഹോളിഡേയ്‌സ്‌ ഇനി ഏറ്റവും മികച്ച തൊഴിലിടം




കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഹോളിഡേ കമ്പനിയായ മഹീന്ദ്ര ഹോളിഡേയ്‌സ്‌ ഏറ്റവും മികച്ച തൊഴിലിടമായി പ്രഖ്യാപിച്ചു. ഏറ്റവും മികച്ച തൊഴിലിടങ്ങള്‍ക്കുള്ള അംഗീകാരം നല്‍കുന്ന ഗ്രേറ്റ്‌ പ്ലെയ്‌സ്‌ ടു വര്‍ക്ക്‌ ഇന്‍സ്റ്റിറ്റിയൂട്ടാണ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌. 500ലധികം ജീവനക്കാരുള്ള വലിയ സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ്‌ അംഗീകാരം ലഭിച്ചിരിക്കുന്നത്‌. 
ഏറ്റവും മികച്ച തൊഴിലിടം എന്ന അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മഹീന്ദ്രയിലെ ഓരോ നിമിഷവും അംഗങ്ങള്‍ക്ക്‌ മാന്ത്രിക നിമിഷങ്ങളാണെന്നും ഇവിടെയായിരിക്കുന്നതില്‍ അഭിമാനം, പുഞ്ചിരിപ്പിക്കൂ, എല്ലാം ആസ്വദിക്കൂ, സാധാരണമായതിന്‌ ഇവിടെ ഇടമില്ല എന്നിങ്ങനെ നാലു മൂല്യങ്ങളില്‍ അധിഷ്‌ഠിതമാണ്‌ ഇവിടത്തെ പ്രവര്‍ത്തനങ്ങളെന്നും ഈ മൂല്യങ്ങളാണ്‌ ബഹുമതി നേടിതന്നതിന്‌ വഴിയൊരുക്കിയതെന്നും മഹീന്ദ്ര ഹോളിഡേയ്‌സ്‌ ആന്‍ഡ്‌ റിസോര്‍ട്ട്‌സ്‌ മാനേജിങ്‌ ഡയറക്‌ടറും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറുമായ കവീന്ദര്‍ സിങ്‌ ബഹുമതിയെ കുറിച്ച്‌ പറഞ്ഞു. 
പ്രതിഭകള്‍ക്ക്‌ വിജയകരമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമാണ്‌ ഇവിടത്തെ പ്രത്യേകത. അംഗങ്ങള്‍ക്ക്‌ ഓരോ നിമിഷവും ആസ്വാദ്യകരമാക്കാനാവുന്ന രീതിയിലാണ്‌ എച്ച്‌ആര്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. ജീവനക്കാരെ കേട്ടുകൊണ്ട്‌ അവരോടൊപ്പം നിന്ന്‌ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നു. 
വിദ്യാഭ്യാസം, ആരോഗ്യം, വൈദഗ്‌ധ്യം വികസിപ്പിക്കല്‍, സാമ്പത്തിക, പരിസ്ഥിതി വികസനം എന്നീ മേഖലകളെല്ലാം ശ്രദ്ധിക്കുന്നു. കഴിഞ്ഞ വര്‍ഷം 62 ഭിന്നശേഷിക്കാരെ സ്ഥാപനം എടുത്തു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നും 100ഓളം പേരെ എടുത്തു. 2400 ജീവനക്കാര്‍ രാജ്യത്തുടനീളമുള്ള 300 ഓളം സാമൂഹ്യ സേവന പരിപാടികളില്‍ പങ്കെടുത്തു. 
കഴിഞ്ഞ 25 വര്‍ഷമായി വിവിധ തൊഴിലിടങ്ങളുടെ സ്വഭാവങ്ങളെ കുറിച്ച്‌ ഗവേഷണം നടത്തുകയാണ്‌ ഗ്രേറ്റ്‌ പ്ലെയ്‌സ്‌ ടു വര്‍ക്ക്‌്‌. മികച്ച തൊഴിലിടങ്ങള്‍ക്കുള്ള വലിയ ബഹുമതിയായി ഇവരുടെ അംഗീകാരം കണക്കാക്കുന്നു. ഓരോ വര്‍ഷവും 8000ത്തോളം സ്ഥാപനങ്ങളുമായി ഗ്രേറ്റ്‌ പ്ലെയ്‌സ്‌ ടു വര്‍ക്ക്‌്‌ സഹരി ക്കുന്നു.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...