കൊച്ചി, 05.05.2017: പ്ലെയിന്‍സ്‌പീക്കിന്‌്
പതിനൊന്നാമത് പെപ്പര്‍ ക്രിയേറ്റീവ് അവാര്‍ഡുകളില്‍ ഏജന്‍സി ഓഫ് ദി ഇയര്‍
പുരസ്‌കാരം. പെപ്പര്‍ ക്രിയേറ്റീവ് അവാര്‍ഡ്‌് ട്രസ്റ്റാണ് മല്‍സരം
സംഘടിപ്പിച്ചത്. മല്‍സരത്തിലെ എല്ലാ വിഭാഗത്തിലുമായി നേടിയ ഏറ്റവുമധികം
പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് ഏജന്‍സി ഓഫ് ദി ഇയറിനെ തെരഞ്ഞെടുത്തത്.
അഡ്വര്‍ടൈസര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം മാതൃഭൂമിക്കും ലഭിച്ചു.
ഹോട്ടല്‍
ലെ മെറിഡിയനില്‍ വെച്ച് നടന്ന വര്‍ണാഭമായ പുരസ്‌കാര വിതരണ ചടങ്ങ് പത്‌മശ്രീ
പിയൂഷ് പാണ്ടെ ഉദ്‌ഘാടനം ചെയ്‌തു. ഒഗിള്‍വി ആന്റ് മേത്തര്‍ ഇന്ത്യ നാഷണല്‍
ക്രിയേറ്റീവ് ഡയറക്ടര്‍ രാജീവ് റാവു, ബാംഗ് ഇന്‍ ദ മിഡിലിന്റെ മാനേജിംഗ്
പാര്‍ട്‌ണറും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ പ്രതാപ് സുതന്‍ എന്നിവര്‍
മുഖ്യാതിഥികളായിരുന്നു
ദക്ഷിണേന്ത്യയിലെ ഏജന്‍സികള്‍ക്കായി സംഘടിപ്പിച്ച
പെപ്പര്‍ 2017 മല്‍സരത്തിലേക്ക് ന് 70
ഏജന്‍സികളില്‍ നിന്നായി 600ല്‍പരം
അപേക്ഷകള്‍ ലഭിച്ചതില്‍ നിന്നാണ് വിജയികളെ കണ്ടെത്തിയത്.
ഇന്ത്യയിലെ
പരസ്യമേഖലയില്‍ ഏറെ വിലമതിക്കപ്പെടുന്ന പുരസ്‌കാരങ്ങളിലൊന്നാണ് പെപ്പര്‍
അവാര്‍ഡെന്ന് പെപ്പര്‍ അവാര്‍ഡ്‌സ് ട്രസ്റ്റ് ചെയര്‍മാന്‍ കെ. വേണുഗോപാല്‍
പറഞ്ഞു. ഓരോ വര്‍ഷവും ഇതിനെ ആഗോളതലത്തില്‍ അടയാളപ്പെടുത്തുന്ന ഒന്നാക്കി
മാറ്റുകയാണ് തങ്ങളുടെ ദൗത്യം. പെപ്പര്‍ പുരസ്‌കാരത്തിന്റെ മൂല്യവും
പുരസ്‌കാരസമര്‍പ്പണത്തിന്റെ സര്‍ഗാത്മക ആവേശവും ഒത്തുചേരുമ്പോള്‍ ആഗോള സര്‍ഗ്ഗാത്മക
ഇടങ്ങളില്‍ കൊച്ചിയുടെ പ്രാധാന്യവും ഉറപ്പിക്കപ്പെടുകയാണെന്ന് സ്വാഗത
പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
പെപ്പര്‍ ക്രിയേറ്റീവ്
അവാര്‍ഡ്‌സ് ട്രസ്റ്റ് സെക്രട്ടറി ലക്ഷ്‌മണ്‍ വര്‍മ്മ നന്ദി പറഞ്ഞ ചടങ്ങില്‍
ട്രസ്റ്റികളായ യു.എസ്.കുട്ടി, ടി. വിനയകുമാര്‍, പി.കെ.നടേഷ്, ആര്‍. മാധവ മേനോന്‍,
സന്ദീപ് നായര്‍, ടി. സുദീപ് കുമാര്‍ എന്നിവരും പങ്കെടുത്തു.
No comments:
Post a Comment