Friday, May 5, 2017

സ്‌മാര്‍ട്ട്‌സിറ്റിയില്‍ ഐസിഐസിഐ ബാങ്ക്‌ ശാഖ പ്രവര്‍ത്തനമാരംഭിച്ചു




കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കുകളിലൊന്നായ ഐസിഐസിഐ ബാങ്കിന്റെ ശാഖ കൊച്ചി സ്‌മാര്‍ട്ട്‌സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്‌മാര്‍ട്ട്‌സിറ്റിയിലെ ഒന്നാം ഐടി സമുച്ചയത്തില്‍ സ്‌മാര്‍ട്ട്‌സിറ്റി സിഇഒ ഡോ. ബാജു ജോര്‍ജ്‌ ശാഖയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഐസിഐസിഐ ബാങ്ക്‌ സോണല്‍ ഹെഡ്‌ രജീഷ്‌ കളപ്പുരയില്‍, ബ്രാഞ്ച്‌ മാനേജര്‍ ജിയോ വില്‍സന്‍ ഉള്‍പ്പെടെ സ്‌മാര്‍ട്‌സിറ്റിയിലെ ഉന്നതോദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. 

ഫോട്ടോ ക്യാപ്‌ഷന്‍: കൊച്ചി സ്‌മാര്‍ട്ട്‌സിറ്റിയില്‍ ഐസിഐസിഐ ബാങ്കിന്റെ ശാഖ സ്‌മാര്‍ട്ട്‌സിറ്റി സിഇഒ ഡോ. ബാജു ജോര്‍ജ്‌ ഉദ്‌ഘാടനം ചെയ്യുന്നു. (ഇടത്ത്‌ നിന്ന്‌) ഐസിഐസിഐ ബാങ്ക്‌ ബ്രാഞ്ച്‌ മാനേജര്‍ ജിയോ വില്‍സന്‍, സോണല്‍ ഹെഡ്‌ രജീഷ്‌ കളപ്പുരയില്‍ എന്നിവര്‍ സമീപം.

No comments:

Post a Comment

സ്റ്റുഡന്റ്സ് ബിനാലെയ്ക്കുള്ള ക്യൂറേറ്റർമാരെ പ്രഖ്യാപിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

കൊച്ചി: വളർന്നു വരുന്ന യുവ കലാകാരന്മാർക്കായുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കലാവിദ്യാഭ്യാസ സംരംഭമായ സ്റ്റുഡന്റ്‌സ് ബിനാലെയ്...