Friday, May 5, 2017

ജെറ്റ്‌ എയര്‍വേസ്‌ ദക്ഷിണേന്ത്യയില്‍നിന്നു യൂറോപ്പിലേക്കു നോണ്‍സ്റ്റോപ്പ്‌ സര്‍വീസ്‌ വര്‍ധിപ്പിക്കുന്നു




കൊച്ചി: ചെന്നൈയില്‍നിന്നു പാരീസിലേക്കും ബംഗളരൂവില്‍നിന്നു ആംസ്റ്റര്‍ഡാമിലേക്കും നേരിട്ടുള്ള പുതിയ ഫ്‌ളൈറ്റുകള്‍ ജെറ്റ്‌ എയര്‍വേസ്‌ പ്രഖ്യാപിച്ചു. അടുത്ത ഒക്‌ടോബര്‍ 29 മുതല്‍ ശീതകാല ഷെഡ്യൂളിനൊപ്പമാണ്‌ പുതിയ ഫ്‌ളൈറ്റുകള്‍ ആരംഭിക്കുക.
ദക്ഷിണേന്ത്യയില്‍നിന്നു യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും വര്‍ധിച്ചുവരുന്ന കോര്‍പറേറ്റ്‌, ഉല്ലാസയാത്ര ഡിമാണ്ട്‌ കണക്കിലെടുത്താണ്‌ യൂറോപ്പിന്റെ ഗേറ്റ്‌വേ നഗരങ്ങളായ പാരീസിലേക്കും ആംസ്റ്റര്‍ഡാമിലേക്കും ജെറ്റ്‌ എയര്‍വേസ്‌ നോണ്‍ സ്റ്റോപ്പ്‌്‌ ഫ്‌ളൈറ്റുകള്‍ തുടങ്ങുന്നത്‌. പുതിയ റൂട്ടുകളില്‍ എയര്‍ബസ്‌ എ 330 വിമാനാണ്‌ ഉപയോഗിക്കുക.
പുതിയ ഫ്‌ളൈറ്റ്‌ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ആകര്‍ഷകമായ നിരക്കും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇതനുസരിച്ച്‌ ഇക്കണോമി ക്ലാസ്‌ റിട്ടേണ്‍ ടിക്കറ്റിന്‌ 39,999 രൂപയും പ്രീമിയര്‍ ക്ലാസിന്‌ 1,29,999 രൂപയുമാണ്‌ നിരക്ക്‌. ഇതിനു പുറമേ `ജെറ്റ്‌ എസ്‌കേപ്‌സ്‌ ഹോളിഡേസ്‌' എന്ന പേരില്‍ 71,310 രൂപ മുതല്‍ പ്രത്യേക നിരക്കും ജെറ്റ്‌ എയര്‍വേസ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇതിലുള്ള ബുക്കിംഗ്‌ ഉടനേ ആരംഭിക്കും.
~ഒക്‌ടോബര്‍ 29 മുതല്‍ ചെന്നൈയില്‍നിന്നു പ്രാദേശിക സമയം 1.45-ന്‌ പുറപ്പെടുന്ന ഫ്‌ളൈറ്റ്‌(9W 128), പ്രാദേശിക സമയം 8.10ന്‌ പാരീസില്‍ എത്തിച്ചേരും. അതായത്‌ യാത്രക്കാര്‍ക്ക്‌ അവരുടെ ദിവസം യൂറോപ്പില്‍ ആരംഭിക്കുവാന്‍ സാധിക്കുമെന്നര്‍ത്ഥം. പാരീസില്‍നിന്നു പ്രാദേശിക സമയം 10.10-ന്‌ പുറപ്പെടുന്ന ഫ്‌ളൈറ്റ്‌ (9W 127) പുലര്‍ച്ചെ 0.15-ന്‌ ചെന്നൈയില്‍ തിരിച്ചെത്തും. എയര്‍ ഫ്രാന്‍സും ഡെല്‍റ്റ്‌ എയര്‍ലൈന്‍സും ഈ ഫ്‌ളൈറ്റുമായി കോഡ്‌ഷെയര്‍ ചെയ്‌ത്‌ ആഴ്‌ചയില്‍ അഞ്ചു ദിവസം സര്‍വീസ്‌ നടത്തും. 
ബംഗളരൂവില്‍നിന്നു പ്രാദേശിക സമയം 2.25-ന്‌ പുറപ്പെടുന്ന ഫ്‌ളൈറ്റ്‌(9W 236), പ്രാദേശിക സമയം 8.35-ന്‌ ആംസ്റ്റര്‍ഡാമില്‍ എത്തിച്ചേരും. ആംസ്റ്റര്‍ഡാമില്‍നിന്നു പ്രാദേശിക സമയം 10.50-ന്‌ പുറപ്പെടുന്ന മടക്കയാത്ര ഫ്‌ളൈറ്റ്‌ (9W 235) പുലര്‍ച്ചെ 0.40-ന്‌ ബംഗളരൂവില്‍ എത്തിച്ചേരും. കെഎല്‍എം റോയല്‍ ഡച്ച്‌ എയര്‍ലൈന്‍സും ഡെല്‍റ്റ്‌ എയര്‍ലൈന്‍സും ഈ ഫ്‌ളൈറ്റുമായി കോഡ്‌ഷെയര്‍ ചെയ്‌ത്‌ ആഴ്‌ചയില്‍ അഞ്ചു ദിവസം സര്‍വീസ്‌ നടത്തും.
ജെറ്റ്‌ എയര്‍വേസ്‌ ഇപ്പോള്‍ 16 വിദേശരാജ്യങ്ങളിലെ 20 നഗരങ്ങളിലേക്ക്‌ പ്രതിദിനം 150ലേറെ ഫ്‌ളൈറ്റ്‌ സര്‍വീസ്‌ നടത്തുന്നുണ്ട്‌. ഇപ്പോള്‍ ഡല്‍ഹിയില്‍നിന്നും മുംബൈയില്‍നിന്നും ആംസ്‌റ്റാര്‍ഡാമിലേക്കും അവിടെനിന്നും ടൊറൊന്റോവിലേക്കും കമ്പനി സര്‍വീസ്‌ നടത്തുന്നുണ്ട്‌. മുംബൈയില്‍നിന്നു പാരിസീലേക്ക്‌ നേരിട്ടും ഫ്‌ളൈറ്റ്‌ ഓടിക്കുന്നുണ്ട്‌. 
യൂറോപ്പിലെ 35 നഗരങ്ങളിലേക്കും യുഎസിലെ 24 നഗരങ്ങളിലേക്കും വണ്‍സ്റ്റോപ്പ്‌ കണക്‌ഷന്‍ ഫ്‌ളൈറ്റ്‌ ജെറ്റ്‌ എയര്‍വേസ്‌ ലഭ്യമാക്കിയിട്ടുണ്ടെന്ന്‌ ജെറ്റ്‌ എയര്‍വേസ്‌ മുഴുവന്‍ സമയ ഡയറക്‌ടര്‍ ഗുരാംഗ്‌ ഷെട്ടി പറഞ്ഞു. കോഡ്‌ഷെയര്‍ പങ്കാളികളായ എയര്‍ ഫ്രാന്‍സ്‌, കെഎല്‍എം റോയല്‍ ഡച്ച്‌ എയര്‍ലൈന്‍സ്‌, ഡെല്‍റ്റ്‌ എയര്‍ലൈന്‍സ്‌ തുടങ്ങിയവരുമായി ചേര്‍ന്നാണ്‌ ഈ സൗകര്യം കമ്പനി ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. യൂറോപ്പില്‍നിന്നും ചെന്നൈ, ബംഗളരൂ എന്നിവിടങ്ങളില്‍ എത്തിച്ചേരുന്ന യാത്രക്കാര്‍ക്ക്‌ രാജ്യത്തെ 45 നഗരങ്ങളിലേക്ക്‌ കണക്‌ഷന്‍ ഫ്‌ളൈറ്റ്‌ ജെറ്റ്‌ എയര്‍വേസ്‌ ലഭ്യമാക്കിയിട്ടുണ്ടെന്നും ഗുരാംഗ്‌ ഷെട്ടി പറഞ്ഞു.
ബെര്‍ലിന്‍, ബ്രസല്‍സ്‌, കോപ്പന്‍ഹേഗന്‍, ഡസല്‍ഡോര്‍ഫ്‌, എഡിന്‍ബറോ, ജനീവ, ഗോതന്‍ബര്‍ഗ്‌, ഹാംബര്‍ഗ്‌, ഹെല്‍സിങ്കി, മാഡ്രിഡ്‌, മാഞ്ചസ്റ്റര്‍, ഒസ്‌ലോ, ലണ്ടന്‍, പ്രാഗ്‌, സ്റ്റോക്‌ഹോം, സ്റ്റട്‌ഗാര്‍ട്‌, വിയന്ന, മ്യൂണിച്‌, വെനീസ്‌, ഡബ്‌ളിന്‍, സൂറിച്ച്‌ തുടങ്ങിയ ലക്ഷ്യങ്ങളിലേക്ക്‌ ആംസ്റ്റര്‍ഡാമില്‍നിന്നോ പാരീസില്‍നിന്നോ കണക്‌ഷന്‍ ഫ്‌ളൈറ്റ്‌ ലഭ്യമാക്കിയിട്ടുണ്ട്‌. 
കൂടാതെ ഇവിടെനിന്ന്‌ അറ്റ്‌ലാന്റ, ചിക്കാഗോ, സിന്‍സിനാറ്റി, ഡെട്രോയിറ്റ്‌, ഹൂസ്റ്റണ്‍, ലോസ്‌ ആഞ്ചലസ്‌, മിയാമി, ഫിലാദല്‍ഫിയ, മിനിയാപ്പോളീസ്‌, ന്യൂയോര്‍ക്ക്‌, പിറ്റ്‌സ്‌ബര്‍ഗ്‌, ന്യൂവാര്‍ക്ക്‌, പോര്‍ട്ട്‌ലാന്‍ഡ്‌, സാള്‍ട്ട്‌ ലേക്ക്‌ സിറ്റി, സാന്‍ഫ്രാന്‍സിസ്‌കോ, സീറ്റില്‍, വാഷിംഗ്‌ടണ്‍, എഡ്‌മണ്ടണ്‍, മോണ്‍ട്രിയോള്‍, വാങ്കോവര്‍, മെക്‌സികോ സിറ്റി തുടങ്ങി വടക്കേ അമേരിക്കയിലെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലേക്കും ജെറ്റ്‌ എയര്‍വേസ്‌ കണക്‌ഷന്‍ ഫ്‌ളൈറ്റ്‌ ലഭ്യമാക്കിയിട്ടുണ്ട്‌.
പുതിയ സര്‍വീസ്‌ തുടങ്ങുന്നതോടെ ജെറ്റ്‌ എയര്‍വേസിന്റെ യൂറോപ്പിലേക്കുള്ള പ്രതിദിന കാര്‍ഗോ കപ്പാസിറ്റി 30 ടണ്ണിനു മുകളിലെത്തും. മാത്രവുമല്ല കടത്തുസമയവും കുറയും. അതായത്‌ ചരക്കുകളുടെ കയറ്റുമതിയും ഇറക്കുമതിയും വര്‍ധിക്കുമെന്നര്‍ത്ഥം. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...