Sunday, April 30, 2017

വാഹന നിര്‍മിതിയില്‍ ഫോര്‍ഡിന്‌ ഇനി മുളയും




കൊച്ചി : ഏഷ്യ-പസിഫിക്‌ മേഖലയില്‍ സുലഭമായി കണ്ടുവരുന്ന മുള (ബാംബൂ)യുടെ അനന്ത സാധ്യതകള്‍ തേടി ഫോര്‍ഡ്‌ മോട്ടോര്‍ കമ്പനി. വാഹന നിര്‍മിതിക്ക്‌ ഫോര്‍ഡ്‌ മുളയും ഉപയോഗിച്ച്‌ തുടങ്ങി.
വാഹനങ്ങളുടെ ഉള്‍വശത്ത്‌ മുള ഉപയോഗിക്കുന്നതിന്റെയും പ്ലാസ്റ്റിക്കുമായി സംയോജിപ്പിച്ച്‌ കരുത്തുറ്റ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെയും സാധ്യതകള്‍ വിലയരുത്തുകയായിരുന്നു ഫോര്‍ഡ്‌. വഴക്കശേഷി മുതല്‍ ആഘാതശേഷി വരെയുള്ള വിവിധ പരിശോധനകള്‍ക്കു ശേഷം മറ്റു കൃത്രിമ, പ്രകൃതിദത്ത ഫൈബറുകളേക്കാള്‍ മികച്ചതാണ്‌ മുള എന്ന്‌ ഫോര്‍ഡ്‌ കണ്ടെത്തി. ദൃഢത നിലനിര്‍ത്തുന്നുവെന്ന്‌ ഉറപ്പാക്കുന്നതിനായി 100 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ചൂടാക്കിയും നോക്കി.
ആശ്ചര്യകരമാണ്‌ മുളയെന്ന്‌ ഫോര്‍ഡിന്റെ നന്‍ജിംഗ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ എന്‍ജിനീയറിംഗ്‌ സെന്ററിലെ മെറ്റീരിയല്‍സ്‌ എന്‍ജിനീയറിംഗ്‌ സൂപ്പര്‍വൈസര്‍ ജാനെറ്റ്‌ യിന്‍ പറയുന്നു. ദൃഢവും വഴക്കമുള്ളതുമാണത്‌. ചൈനയിലും ഏഷ്യയുടെ പലഭാഗങ്ങളിലും ധാരാളമായി കാണപ്പെടുന്നതിനാല്‍, പൂര്‍ണ്ണമായും പുതുക്കി ഉപയോഗിക്കാവുന്നതുമാണത്‌.
ഏഷ്യ പസിഫിക്കില്‍ ജാനെറ്റിന്റെ നേതൃത്വത്തിലുള്ള സംഘം കര്‍ശനമായ പരിശോധനകള്‍ നടത്തി ഓരോ വസ്‌തുക്കളും മികച്ചതാണെന്ന്‌ കണ്ടെത്തി. സമാന സ്വഭാവമുള്ള വസ്‌തുക്കളേക്കാള്‍ മുള കൂടുതല്‍ മികച്ചതും ഈടുനില്‍ക്കുന്നതുമാണെന്ന്‌ സ്ഥിരീകരിക്കുന്നുമുണ്ട്‌. 
ഗാര്‍മെന്റ്‌ ഫാക്‌ടറികളില്‍ നിന്നുള്ള ഉയര്‍ന്ന നിലവാരമുള്ള നൈലോണ്‍ നൂല്‍, ഫോര്‍ഡ്‌ എസ്‌കോര്‍ട്ടില്‍ കാണപ്പെടുന്ന ശീതീകരണ ഫാന്‍ ബ്ലേഡ്‌ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നുണ്ട്‌. അങ്ങനെ ഏഴു ലക്ഷം കിലോമീറ്റര്‍ നൂലാണ്‌ (ഏകദേശം ചന്ദ്രനില്‍ പോയി വരാനുള്ള അത്രയും ദൂരം) ഓരോ വര്‍ഷവും പ്രകൃതിയില്‍ കുമിഞ്ഞു കൂടുന്നതില്‍ നിന്നും തടഞ്ഞ്‌ ഫോര്‍ഡ്‌ ഉപയോഗപ്പെടുത്തുന്നത്‌. 
എയര്‍ ഡ്രാഗ്‌ ഫോഴ്‌സ്‌ കുറയ്‌ക്കുകയും ഇന്ധനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനായി, വാഹനത്തിന്റെ വാതിലിനു തൊട്ടു താഴെയുള്ള എയര്‍ ഡിഫ്‌ളക്ടറുകള്‍ നിര്‍മ്മിക്കാന്‍ വാഷിംഗ്‌ മെഷീനില്‍ നിന്ന്‌ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുന്ന ഈടുനില്‍ക്കുന്ന ഭാഗങ്ങള്‍ ഫോര്‍ഡ്‌ ഉപയോഗപ്പെടുത്തുന്നുണ്ട്‌. 
കുറഞ്ഞ ഉപയോഗം, പുനരുപയോഗം, പുതുക്കി ഉപയോഗം എന്നിവയോടുള്ള പ്രതിബദ്ധത, പാരിസ്ഥിതികാഘാതം കുറയ്‌ക്കുന്നതിനും ഇന്ധനക്ഷമതയേറിയ വാഹന സാങ്കേതികയിദ്യ വികസിപ്പിച്ചെടുക്കുന്നതിനുമുള്ള കമ്പനിയുടെ ആഗോള സുസ്ഥിരതാ നയത്തിന്റെ ഭാഗമാണ്‌. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...