Sunday, April 30, 2017

ബാഹുബലി പായ്‌ക്കില്‍ പുതിയ നെസ്‌ലെ മഞ്ച്‌




കൊച്ചി : ബാഹുബലി രണ്ടാം പതിപ്പുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി നെസ്‌ലേ മഞ്ച്‌, ബാഹുബലി പായ്‌ക്ക്‌ അവതരിപ്പിച്ചു. ബാഹുബലി രണ്ടിന്റെ മാസ്‌മരികത ആസ്വദിക്കാന്‍, പായ്‌ക്കില്‍ സൗജന്യ ഫോണ്‍ സ്റ്റിക്കറുകളും ഉണ്ട്‌.
ബാഹുബലി നായകന്‍ പ്രഭാസിന്റെ ക്രഞ്ച്‌ മച്ച മഞ്ച്‌ മച്ച ബ്രാന്‍ഡ്‌ ടാഗ്‌ലൈന്‍ അവതരണത്തോടെയുള്ള ഒരു മാഷപ്പും നെസ്‌ലേ പുറത്തിറക്കിയിട്ടുണ്ട്‌.
ചോക്ലേറ്റ്‌, മധുരപലഹാര രംഗത്ത്‌ ഇന്ത്യ വളര്‍ന്നു കൊണ്ടിരിക്കുന്ന വിപണിയാണെന്നും ഈ മേഖലയില്‍ ആവേശകരവും നൂതനവുമായ രീതികളാണ്‌ ആവശ്യമെന്നും നെസ്‌ലെ ഇന്ത്യ ചോക്ലേറ്റ്‌സ്‌ ആന്‍ഡ്‌ കണ്‍ഫെക്ഷണറീസ്‌ ജനറല്‍മാനേജര്‍ നിഖില്‍ചന്ദ്‌ അഭിപ്രായപ്പെട്ടു. പായ്‌ക്ക്‌ ചെയ്‌ത മധുര ബിസ്‌ക്കറ്റ്‌ വിപണിയില്‍ കൃത്യമായ മേധാവിത്തമാണ്‌ മഞ്ചിനുള്ളത്‌. 
ലക്ഷക്കണക്കിനാളുകളുടെ മനം കവര്‍ന്ന ബാഹുബലി എന്ന ബഹുഭാഷാ ചിത്രവുമായുള്ള സഹകരണത്തിലൂടെ രാജ്യത്തെ ഏറ്റവും ജനപ്രിയ ബ്രാന്‍ഡായ നെസ്‌ലെ മഞ്ചിന്‌ ഇതേ അളവില്‍ ജനലക്ഷങ്ങളുടെ മനം കവരാന്‍ കഴിയുമെന്ന്‌ അദ്ദേഹം പറഞ്ഞു. 

No comments:

Post a Comment

സ്റ്റുഡന്റ്സ് ബിനാലെയ്ക്കുള്ള ക്യൂറേറ്റർമാരെ പ്രഖ്യാപിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

കൊച്ചി: വളർന്നു വരുന്ന യുവ കലാകാരന്മാർക്കായുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കലാവിദ്യാഭ്യാസ സംരംഭമായ സ്റ്റുഡന്റ്‌സ് ബിനാലെയ്...