കൊച്ചി: നാഷണല്‍
പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും ജെസിബി ഇന്റര്‍നാഷണല്‍ കമ്പനിയും
ഇന്ത്യയിലെ എടിഎമ്മുകളിലും പിഒഎസ് ടെര്‍മിനലുകളിലും ജെസിബി പേയ്‌മെന്റ്
കാര്‍ഡുകള്‍ സ്വീകരിക്കാന്‍ ധാരണയായി.
ഇതോടെ ജെസിബിക്ക് കൂടുതല്‍
ടൂറിസ്റ്റുകള്‍ക്കും ബിസിനസ് പ്രൊഫഷണലുകള്‍ക്കും പേയ്‌മെന്റ് ഓപ്‌ഷനിലൂടെ സേവനം
നല്‍കാന്‍ അവസരമൊരുങ്ങുകയാണ്. ജെസിബിക്ക് ഏറ്റവും കൂടുതല്‍ കാര്‍ഡുകളുള്ള
ഏഷ്യയിലാണ് ഇത് കൂടുതല്‍ ഉപകാരപ്രദമാകുന്നത്. ജെസിബി കാര്‍ഡ് അംഗങ്ങളുടെ
അടിത്തറ 23 രാജ്യങ്ങളിലായി 10.1 കോടി വരും.
ഈ സഹകരണത്തോടെ എന്‍പിസിഐ മെംബര്‍
ബാങ്കുകളുടെ റൂപേ-ജെസിബി ഇന്റര്‍നാഷണല്‍ കാര്‍ഡും പുറത്തിറക്കുന്നുണ്ട്.
ഇന്ത്യയില്‍ ഇത് റൂപേ കാര്‍ഡായും രാജ്യത്തിന് പുറത്ത് ജെസിബി കാര്‍ഡായും
പ്രവര്‍ത്തിക്കും.
ആഭ്യന്തര കാര്‍ഡായ റൂപേയെ സംബന്ധിച്ചിടത്തോളം
എന്‍പിസിഐ-ജെസിബി സഹകരണത്തിലൂടെ വലിയ നേട്ടമാണ് ഉണ്ടായിരിക്കുന്നതെന്നും 2.25
ലക്ഷം എടിഎമ്മുകളിലും 20 ലക്ഷം പിഒഎസ് ടെര്‍മിനലുകളിലും ഇടപാടുകള്‍ക്ക്
അവസരമൊരുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും രണ്ടു കമ്പനികളും ചേര്‍ന്ന്
ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ ഉയര്‍ന്ന മൂല്യമുള്ള സേവനം ഒരുക്കുമെന്ന്
കരുതുന്നുവെന്നും എന്‍പിസിഐ മാനേജിങ് ഡയറക്‌ടറും സിഇഒയുമായ എ.പി. ഹോത്ത പറഞ്ഞു.
ജെസിബിയുടെ ചരിത്രത്തില്‍ ഏറ്റവും അര്‍ത്ഥപൂര്‍ണമായൊരു സമയമാണിതെന്നും ജപ്പാന്‍
-ഇന്ത്യ സൗഹൃദത്തിന് ഇതൊരു മുതല്‍ കൂട്ടാവുമെന്നാണ് കരുതുന്നതെന്നും ജെസിബി
കമ്പനി പ്രസിഡന്റും ജെസിബി ഇന്റര്‍നാഷണല്‍ കമ്പനി സിഇഒയുമായ ഇച്ചിറോ ഹമാകാവ പറഞ്ഞു.
No comments:
Post a Comment