Friday, May 5, 2017

ഹീറോ കോര്‍പറേറ്റ്‌ സര്‍വീസ്‌ ശൃംഖലയിലൂടെ സ്റ്റാര്‍ ഹെല്‍ത്ത്‌ ഉത്‌പന്നങ്ങള്‍ വിറ്റഴിക്കും



കൊച്ചി: വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്റ്റാര്‍ ഹെല്‍ത്ത്‌ ആന്‍ഡ്‌ അലൈഡ്‌ ഇന്‍ഷുറന്‍സ്‌ കമ്പനി ലിമിറ്റഡ്‌ രാജ്യത്തെ പ്രമുഖ ഇന്‍ഷുറന്‍സ്‌ ഉത്‌പന്ന വിതരണക്കാരായ ഹീറോ കോര്‍പറേറ്റ്‌ സര്‍വീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡുമായി വിതരണകരാര്‍ ഒപ്പിട്ടു. സ്റ്റാര്‍ ഹെല്‍ത്ത്‌ മാര്‍ക്കറ്റിംഗ്‌ തലവന്‍ ആനന്ദ റോയിയും ഹീറോ കോര്‍പറേറ്റ്‌ സര്‍വീസ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഷെഫാലി മുഞ്ചലും ഇതു സംബന്ധിച്ചുള്ള ധാരണാ പത്രത്തില്‍ ഒപ്പു വച്ചു.
ഈ വിതരണക്കരാറിലൂടെ ആരോഗ്യ ഇന്‍ഷുറന്‍സ്‌ ഉത്‌പന്നങ്ങള്‍ രാജ്യത്തിന്റെ എല്ലാഭാഗത്തും ലഭ്യമാക്കുവാന്‍ ഇരു കമ്പനികളും ലക്ഷ്യമിടുന്നു.
കൂടുതല്‍ ആളുകളിലേക്ക്‌ സ്റ്റാര്‍ ഹെല്‍ത്തിന്റെ ഉത്‌പന്നങ്ങള്‍ എത്തിക്കുവാന്‍ ഹീറോ സര്‍വീസുമായുള്ള ടൈ അപ്‌ സഹായിക്കുമെന്ന്‌ ആനന്ദ്‌ റോയി അഭിപ്രായപ്പെട്ടു.
മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ്‌ ഉത്‌പന്നങ്ങള്‍ക്കു പേരുകേട്ട സ്റ്റാര്‍ ഹെല്‍ത്തിന്റെ ഉത്‌പന്നങ്ങള്‍ തങ്ങളുടെ വിപണന ശംഖല വഴി വിറ്റഴിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നു ഷെഫാലി മുഞ്ചല്‍ പറഞ്ഞു. സ്റ്റാര്‍ ഹെല്‍ത്തിന്റെ ഉത്‌പന്നങ്ങള്‍ തങ്ങളുടെ നിലവിലുള്ള വ
#ിതരണശംഖലയിലൂടെ രാജ്യത്തൊട്ടാകെ വിറ്റഴിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.




സ്റ്റാര്‍ ഹെല്‍ത്ത്‌ ആന്‍ഡ്‌ അലൈഡ്‌ ഇന്‍ഷുറന്‍സിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ്‌ ഉത്‌പന്നങ്ങള്‍ ഹീറോ കോര്‍പറേറ്റ്‌ സര്‍വീസിന്റെ വിതരണ ശംഖലയിലൂടെ വിറ്റഴിക്കുന്നതിനു വച്ച ധാരണാപത്രം സ്റ്റാര്‍ ഹെല്‍ത്ത്‌ മാര്‍ക്കറ്റിംഗ്‌ തലവന്‍ ആനന്ദ്‌ റോയിയും ഹീറോ കോര്‍പറേറ്റ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഷെഫാലി മുഞ്ചലും കൈമാറിയപ്പോള്‍. സ്റ്റാര്‍ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സിന്റെ ഡല്‍ഹി മേഖല വൈസ്‌ പ്രസിഡന്റ്‌ പ്രദീപ്‌ത ചന്ദ്ര ത്രിപാഠി, ഹിറോ കോര്‍പറേറ്റ്‌ സര്‍വീസ്‌ ബിസിനസ്‌ തലവന്‍ പൂര്‍ണേന്ദു ഖന്ന എന്നിവര്‍ സമീപം. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...