Tuesday, November 12, 2019

ടപ്പര്‍വെയര്‍ ഔട്ട്‌ലെറ്റ്‌ ഇനി കൊച്ചിയിലും



 കേരളത്തിലെ ആദ്യത്തെ എക്‌സ്‌ക്ലൂസീവ്‌ ഔട്ട്‌ലെറ്റ്‌

കൊച്ചി : ഓര്‍ലാന്‍ഡോ, യു.എസ്‌ ആസ്ഥാനമായുള്ള പ്രശസ്‌ത കിച്ചണ്‍ കണ്ടെയ്‌നര്‍ ബ്രാന്‍ഡ്‌ ആയ ടപ്പര്‍വെയര്‍കൊച്ചിയില്‍ പുതിയ ഔട്ട്‌ലെറ്റ്‌തുടങ്ങി. കലൂര്‍ കടവന്ത്ര റോഡില്‍ ആരംഭിച്ച ശാഖ ഇന്ത്യയിലെ പതിനെട്ടാമത്തെ ടപ്പര്‍വെയര്‍ ഔട്ട്‌ലെറ്റുംകേരളത്തിലെ ആദ്യത്തേതുമാണ്‌. ഉല്‍പന്നങ്ങളുടെലഭ്യത സുഗമമാക്കുക, വിപണന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്‌ ഈ ചുവടുവയ്‌പ്‌.
ദക്ഷിണേന്ത്യയിലെ സുപ്രധാന വിപണിയായകൊച്ചിയില്‍ ടപ്പര്‍വെയറിന്‌ ഉപഭോക്താക്കള്‍ ഏറെയാണ്‌. ഔട്ട്‌ലെറ്റ്‌ലോഞ്ചിനെ പറ്റിയും പുതിയ വാണിജ്യ മാറ്റങ്ങളെപ്പറ്റിയും ടപ്പര്‍വെയര്‍ മാനേജിംഗ്‌ ഡയറക്ടര്‍ ദീപക്‌ ഛബ്ര പറയുന്നതിങ്ങനെ; കഴിഞ്ഞ 23 വര്‍ഷമായി നേരിട്ടുള്ള വിപണന രീതിയില്‍ ഉപഭോക്താക്കളെ സംതൃപ്‌തരാക്കാന്‍ കമ്പനിക്ക്‌ സാധിച്ചിട്ടുണ്ട്‌. വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയെ മാനിച്ചുകൊണ്ടാണ്‌കൊച്ചിയില്‍ ഈ ഔട്ട്‌ലെറ്റ്‌തുടങ്ങുന്നത്‌. ഇതിലൂടെവൈവിധ്യമാര്‍ന്ന ഉല്‍പന്ന ശ്രേണികള്‍ ഉപഭോക്താക്കള്‍ക്ക്‌ എത്തിക്കാന്‍ സാധിക്കും.
അടുത്ത ഒരു വര്‍ഷത്തില്‍ 35 മില്യണ്‍ ഉപഭോക്താക്കളിലേക്ക്‌ എത്തുക എന്ന ലക്ഷ്യത്തോടെ 30 എക്‌സ്‌ക്ലൂസീവ്‌ ബ്രാന്‍ഡ്‌ ഔട്ട്‌ലെറ്റ്‌സ്‌തുടങ്ങാനാണ്‌ ടപ്പര്‍വെയര്‍ പദ്ധതിയിടുന്നത്‌. ഇതിനു ആദ്യചുവടായി ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്‌, സൂറത്‌, പട്‌ന, അഹമ്മദാബാദ്‌, നാസിക്‌, കോട്ട, രായ്‌പൂര്‍, കുടക്‌, അമൃത്‌സര്‍ എന്നിവിടങ്ങളില്‍ ഔട്ട്‌ലെറ്റ്‌സ്‌ ആരംഭിച്ചിട്ടുണ്ട്‌.
ടപ്പര്‍വെയര്‍സൈറ്റിലും ഇ കൊമെഴ്‌സ്‌ പോര്‍ട്ടലുകളായ ആമസോണ്‍, ഫ്‌ളിപ്‌കാര്‍ട്ട്‌ എന്നിവയിലും ടപ്പര്‍വെയര്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാകുന്നതാണ്‌.
കൊച്ചി സ്വദേശിനിയായ മിഷേല്‍ ആണ്‌ കൊച്ചി ഔട്ട്‌ലെറ്റിന്റെ ഫ്രാഞ്ചൈസി.

For further information please contact;
Priya K |+91 9745222551

No comments:

Post a Comment

ആപ്കോസ് സംഘം പ്രസിഡന്‍റുമാരുടെ യോഗം സംഘടിപ്പിച്ചു

  കൊച്ചി : ക്ഷീരമേഖലയിലെ ആനുകാലിക വിഷയങ്ങളും, സംഘങ്ങളുടെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിന് എറണാകുളം മേഖലാ യൂണിയന്‍ സംഘടിപ്പിച്ച ആപ്കോസ് സംഘ...