Tuesday, November 12, 2019

കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് അറ്റാദായത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച



കൊച്ചി: പ്രമുഖ വസ്ത്ര നിര്‍മാണ വ്യാപാര കമ്പനിയായ കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ അറ്റാദായത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച. സെപ്തംബര്‍ 30ന് അവസാനിച്ച് രണ്ടാം പാദത്തില്‍ 46 ശതമാനം വര്‍ധനവോടെ 38.32 കോടി രൂപ കിറ്റെക്‌സ് അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 26.25 കോടി രൂപയായിരുന്നു ഇത്. സെപ്തംബര്‍ 30ന് അവസാനിച്ച അര്‍ധവാര്‍ഷികത്തില്‍ അറ്റാദായം 18 ശതമാനം വര്‍ധിച്ച് 52.85 കോടി രൂപയിലെത്തി.



15 ശതമാനം വളര്‍ച്ചയോടെ 2019.19 കോടി രൂപയുടെ വരുമാനമാണ് രണ്ടാം പാദത്തില്‍ കമ്പനി നേടിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 181.10 കോടി രൂപയായിരുന്നു വരുമാനം. അര്‍ദ്ധസാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം 13 ശതമാനം വര്‍ധനവോടെ 355.84 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 313.37 കോടിയാണ് വരുമാനം രേഖപ്പെടുത്തിയിരിക്കുന്നത്.

No comments:

Post a Comment

23 JUN 2025 TVM