Tuesday, November 12, 2019

ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത് യുവതലമുറ





കൊച്ചിവായ്പകളുടെ കാര്യത്തില് കൂടുതല് ഗൗരവകരമായ സമീപനം കൈക്കൊള്ളുന്നത് യുവതലമുറയാണെന്ന് ട്രാന്സ്യൂണിയന് സിബില് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. വായ്പകള് പ്രയോജനപ്പെടുത്തുന്നതിലും ക്രെഡിറ്റ് സ്കോര് ഉയര്ന്ന നിലയില് നിര്ത്തുന്നതിലും യുവ തലമുറ വലിയ ശ്രദ്ധയാണു പതിപ്പിക്കുന്നത്.
            2016-8 കാലഘട്ടത്തില് പുതിയ ക്രെഡിറ്റ് കാര്ഡ് കരസ്ഥമാക്കിയ യുവാക്കളുടെ എണ്ണം 58 ശതമാനം വര്ധിച്ചപ്പോള് മറ്റുള്ളവരുടെ എണ്ണത്തില് 14 ശതമാനം വര്ധനവു മാത്രമാണുണ്ടായത്തങ്ങളുടെ ക്രെഡിറ്റ് സ്കോര് സ്വയം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവരില് 67 ശതമാനവും യുവാക്കളാണ്ഇങ്ങനെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന യുവാക്കളുടെ ശരാശരി സിബില് സ്ക്കോര് 740 ആണ്മറ്റുള്ളവരുടെ കാര്യത്തില് ഇത് 734 മാത്രമാണ്.
            ക്രെഡിറ്റ് സ്കോര് അടക്കമുള്ള വിവരങ്ങള് സ്വയം പരിശോധിക്കുന്ന യുവാക്കളില് 51 ശതമാനവും മഹാരാഷ്ട്രകര്ണാടകതമിഴ്നാട്യുപിഡെല്ഹി എന്നിവിടങ്ങളില് നിന്നാണ്. 1982-നും 1996-നും മധ്യെ ജനിച്ചവരെയാണ് ഇവിടെ യുവാക്കളായി കണക്കാക്കിയിരിക്കുന്നത്ക്രെഡിറ്റ് കാര്ഡ്പേഴ്സണല് ലോണ്ഉപഭോക്തൃ വായ്പ എന്നിവ പോലുള്ള ആസ്തികളില്ലാത്ത വായ്പകളിലാണ് യുവാക്കള്ക്കു കൂടുതല് താല്പര്യം എന്നും പഠനം ചൂണ്ടിക്കാട്ടുന്നുയുവാക്കള് പ്രയോജനപ്പെടുത്തിയിട്ടുള്ള വായ്പകളില് 72 ശതമാനവും  വിഭാഗത്തില് പെട്ടവയാണ്.
            യുവാക്കളില് വായ്പാ അവബോധവും മികച്ച സാമ്പത്തിക സ്വഭാവങ്ങളും വര്ധിച്ചു വരുന്നത് ആവേശകരമാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ട്രാന്സ്യൂണിയന് സിബില് ഡയറക്ട് ടു കണ്സ്യൂമര് ഇന്ട്രാറ്റീവ് വിഭാഗം മേധാവിയും വൈസ് പ്രസിഡന്റുമായ സുജാത അഹല്വത് ചൂണ്ടിക്കാട്ടി. തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള് കൈവരിക്കാനുള്ള മാര്ഗമായാണ് യുവാക്കള് വായ്പകളെ കാണുന്നതെന്നും അവര് ചൂണ്ടിക്കാട്ടി.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...