Tuesday, November 12, 2019

ഇന്ത്യൻ ഭക്ഷണക്രമത്തിൽ പ്രോട്ടീനുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം

ഇന്ത്യൻ ഭക്ഷണക്രമത്തിൽ പ്രോട്ടീനുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി റൈറ്റ് ടൂ പ്രോട്ടീൻ ക്യാമ്പെയിൻ


ഇന്ത്യൻ ഭക്ഷണക്രമത്തിൽ പ്രോട്ടീനുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കുന്നതിനായി റൈറ്റ് ടൂ പ്രോട്ടീൻ ക്യാമ്പെയിൻ സംഘടിപ്പിക്കുന്നു. ഇന്ത്യൻ ജനസംഖ്യയുടെ 90 ശതമാനം ആളുകൾക്കും തങ്ങൾക്ക് വേണ്ട പ്രോട്ടീന്റെ അളവിനെക്കുറിച്ചോ അവ ലഭിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ചോ അറിവില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ജനങ്ങൾക്ക് ബോധവത്ക്കരണം നൽകുന്നതിനൊപ്പം അവരുടെ പ്രോട്ടീൻ ഉപഭോഗം ട്രാക്ക് ചെയ്യുന്നതിനായി പ്രോട്ടീൻ കാൽക്കുലേറ്റർ എന്നൊരു ഓൺലൈൻ ടൂളും അവതരിപ്പിച്ചിട്ടുണ്ട്. ഓരോ ആളുകളുടെയും ശാരീരിക പ്രത്യേകതകൾ, ഭാരം, കഴിക്കുന്ന ഭക്ഷണം എന്നിവ കണക്കിലെടുത്ത് പ്രോട്ടീൻ ഉപഭോഗം എന്തുമാത്രം വേണമെന്നും അത് എങ്ങനെ ലഭിക്കുമെന്നും പ്രോട്ടീൻ ഒ മീറ്റർ എന്ന സംവിധാനം നിർദ്ദേശിക്കും. Www.righttoprotein.com/protein-o-meter/ -ൽ ലോഗിൻ ചെയ്ത് ആർക്കും ഈ സംവിധാനം ഉപയോഗിക്കാനാകും

  

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...