Sunday, August 2, 2020

ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റിന് 431 കോടി ലാഭം



കൊച്ചി: പ്രമുഖ നോണ്‍ ബാങ്കിങ്ങ് ഫിനാന്‍സ് കമ്പനിയായ ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്‍റ് 2020 -2021 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ 37 % വളര്‍ച്ചയോടെ 431 കോടിയുടെ ലാഭം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ലാഭം 314 കോടിയായിരുന്നു.

ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ വരുമാനം 4 ശതമാനം വളര്‍ച്ചയോടെ 2114 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 2030 കോടിയായിരുന്നു. നികുതിയ്ക്ക് മുന്‍പുള്ള ലാഭം 20 ശതമാനം വര്‍ധനവോടെ 581 കോടിയായി ഉയര്‍ന്നു. വിപണിയില്‍ കടുത്ത മാന്ദ്യം നേരിട്ടതിനാൽ ഫണ്ട് വിതരണത്തില്‍ 58 ശതമാനം നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 8572 കോടി രൂപയായിരുന്നു വിതരണം. 13 ശതമാനം വളര്‍ച്ചയോടെ 70826 കോടിയുടെ ആസ്തി കമ്പനി കൈവരിച്ചു.

No comments:

Post a Comment

സോണി ഇന്ത്യ ഗൂഗിള്‍ ടിവിയുള്ള ബ്രാവിയ 2 സീരീസ് അവതരിപ്പിച്ചു

കൊച്ചി: ഉപഭോക്താക്കളുടെ വിനോദ അനുഭവം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് സോണി ഇന്ത്യ ഏറ്റവും പുതിയ  ബ്രാവിയ 2 സീരീസ് അവതരിപ്പിച്ചു.ഗൂഗിള്‍ ടിവിയ...