സംസ്ഥാനത്ത്
സര്‍വകാല റെക്കോര്‍ഡും ഭേദിച്ച് സ്വര്‍ണവില 40,000 കടന്നു. പവന് ഇന്ന് 160 രൂപ
വര്‍ധിച്ചു 40,160 രൂപയിലെത്തി. ഗ്രാമിന് 20 രൂപ ഉയര്‍ന്നു 5020 രൂപയാണ് ഇന്നത്തെ
വില. ഒരു വര്‍ഷം കൊണ്ട് 14, 080 രൂപയാണ് സ്വര്‍ണ്ണത്തിന്
വര്‍ധിച്ചത്.
പവന്‍ വില 50, 000 രൂപയിലെത്താനുള്ള സാധ്യത വിദൂരമല്ലെന്ന്
വെളിപ്പെടുത്തിയാണ് ദിനംപ്രതി സ്വര്‍ണവില കുതിക്കുന്നത്. തുടര്‍ച്ചയായി
പത്താമത്തെ ദിവസവും സ്വര്‍ണവില വര്‍ധിച്ചാണ് 40,160 ലെത്തിയത്.
ഈ വര്‍ഷം
ജനുവരിയില്‍ 30,000 രൂപയായിരുന്ന സ്വര്‍ണവിലയാണ് ഏഴു മാസം കൊണ്ട് 40,000 ത്തില്‍
എത്തിയത്. ജൂലൈ മാസത്തില്‍ ഓരോ ദിവസവും വില കയറി. കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള
ആഗോള സാമ്‌ബത്തിക പ്രതിസന്ധിയും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍
നിക്ഷേപകര്‍ വിശ്വാസമര്‍പ്പിച്ചതുമാണ് വിലയെ സ്വാധീനിച്ചത്.
അമേരിക്കയില്‍
കോവിഡ് തീവ്രമായതിനാല്‍ ഓഹരി വിപണികളില്‍ വലിയ തിരിച്ചുവരവ്
പെട്ടെന്നുണ്ടാകില്ലെന്നുമുള്ള വിശ്വാസം വന്‍കിട നിക്ഷേപകരെ സ്വര്‍ണത്തില്‍ മാത്രം
നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുകയാണ്. യുഎസ് ചൈന വ്യാപാര യുദ്ധവും യുഎസ്
ഡോളറിലെ ഇടിവും സ്വര്‍ണവില കൂടാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍
No comments:
Post a Comment