ഇന്ത്യയിൽ ആദ്യമായി ബൈവെൻട്രിക്കുലാർ ബെർലിൻ ഹാർട്ട് ഇംപ്ലാന്റേഷൻ നടത്തി ചെന്നൈയിലെ എംജിഎം ഹെൽത്ത്കെയർ. സൗത്ത് ഈസ്റ്റ് ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ തന്നെ ആദ്യമായാണ് ഇത്രയും സങ്കീർണമായ ഒരു ശസ്ത്രക്രിയ നടത്തുന്നത്. 3 വയസ്സുള്ള റഷ്യൻ ആൺകുട്ടിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ഹൃദയത്തിന്റെ ഇരു ഭാഗങ്ങളും പിന്തുണയ്‌ക്കുന്നതിനുള്ള കൃത്രിമ ഹാർട്ട് പമ്പുകളെയാണ് ‘ബെർലിൻ ഹാർട്ട്’ ഇപ്ലാന്റേഷൻ എന്നറിയപ്പെടുത്.
ചെന്നൈ ആസ്ഥാനമായ എംജിഎം ഹെൽത്ത് കെയറിലെ കാർഡിയാക് സയൻസസ് ചെയർമാനും ഡയറക്ടറും ഹാർട്ട് ആൻഡ് ലംഗ് ട്രാൻസ്പ്ലാൻറ് & മെക്കാനിക്കൽ സർക്കുലേറ്ററി സപ്പോർട്ട് പ്രോഗ്രാം ഡയറക്ടറുമായ ഡോ. കെ. ആർ. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാർട്ട് ആൻഡ് ലംഗ് ട്രാൻസ്പ്ലാൻറ് കോ-ഡയറക്ടറും മെക്കാനിക്കൽ സർക്കുലേറ്ററി സപ്പോർട്ട് , എച്ച്ഒഡിയുമായ സുരേഷ് റാവു കെ ജി, കാർഡിയാക് അനസ്തേഷ്യ, കാർഡിയാക് സർജൻമാരായ ഡോ. വി. ശ്രീനാഥ്, എംജിഎം ഹെൽത്ത് കെയറിലെ സീനിയർ കൺസൾട്ടന്റുമാരായ ഡോ. എസ്. ഗണപതി എന്നിവരും പങ്കെടുത്തു.
No comments:
Post a Comment