33-വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനു ശേഷം ജനറല്‍ മാനേജര്‍ (കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ്) പദവിയില്‍ നിന്നും രവീന്ദ്രന്‍ കേശവന്‍ ഇന്നു വിരമിക്കുന്നു. ആകാശവാണി മുംബെയില്‍ ഔദ്യോഗികജീവിതം തുടങ്ങിയ രവീന്ദ്രന്‍ 1987-ലാണ് എന്‍ടിപിസിയുടെ സെക്കന്തരാബാദ് ഓഫീസില്‍ നിയമിതനാവുന്നത്. പത്രപ്രവര്‍ത്തനത്തിലും മാസ് കമ്യൂണിക്കേഷനിലും ബിരുദാനന്തരബിരുദധാരിയായ രവീന്ദ്രന്‍ പബ്ലിക് റിലേഷന്‍സ് മേഖലയില്‍ നടത്തിയ സംഭാവനകളെ മാനിച്ച് പ്രൊഫഷണല്‍ അസ്സോസിയേഷനുകളായ പിആര്‍സിഐ, പിആര്‍എസ്സ്‌ഐ എന്നിവയുടെ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. എന്‍ടിപിസി-യുടെ കായംങ്കുളം യൂണിറ്റല്‍ 1996-2,000 കാലഘട്ടത്തില്‍ നിയമതിനായ രവീന്ദ്രന്‍ അതിനുശേഷം ഛത്തീസ്ഗഢിലെ സിപടിലും എന്‍ടിപിസി-യുടെ മുംബെയിലെ പ്രാദേശിക ഹെഡ്ക്വാര്‍ടേഷ്‌സിലും നിയമതിനായിരുന്നു. അര്‍പ്പണബോധത്തോടെ ഏതു ദൗത്യവും ഏറ്റെടുക്കണമെന്ന തത്വത്തില്‍ ഉറച്ചുവിശ്വസിക്കുന്ന രവീന്ദ്രന്‍ പബ്ലിക് റിലേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രൊഫഷണല്‍ സംഘടനയായ പിആര്‍സിഐ-യുടെ അഖിലേന്ത്യ വൈസ് പ്രസിഡണ്ടു കൂടിയാണ്. കോട്ടയം ആനന്ദമന്ദിരം കുടുബത്തിലെ അംഗമായ ഗീതയാണ് സഹധര്‍മിണി. തിരുവനന്തപുരം തെക്കേപ്ലാവില തറവാട്ടിലെ അംഗമാണ് രവീന്ദ്രന്‍.
No comments:
Post a Comment