കൊച്ചി: ലോകത്തിലെ ഏറ്റവും മികച്ച വൈദ്യുത യാത്രാ ബോട്ടിനുള്ള ആദ്യ ഗസിസ് പുരസ്കാരം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) പിന്തുണ നല്‍കുന്ന സ്റ്റാര്‍ട്ടപ് കമ്പനിയായ നവാള്‍ട്ട് സോളാര്‍ ആന്‍ഡ് ഇലക്ട്രിക് ബോട്ട്സിനു ലഭിച്ചു. വൈക്കം-തവണക്കടവ് റൂട്ടില്‍ സൗരോര്‍ജത്തില്‍ നവാള്‍ട്ട് ഓടിക്കുന്ന ബോട്ടായ ആദിത്യയ്ക്കാണ് ഗസിസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഗുസ്താവ് ട്രൂവെ പുരസ്കാരം ലഭിച്ചത്.
വൈദ്യുത ബോട്ടുകള്‍ക്കുള്ള ലോകത്തിലെ ഏക പുരസ്കാരത്തിന് അമേരിക്കയിലെയും യൂറോപ്പിലെയുമടക്കം 19 രാജ്യങ്ങളില്‍നിന്നാണ് മത്സരാര്‍ഥികളുണ്ടായിരുന്നത്. ലോകമെമ്പാടുമുള്ള 10,000 പേര്‍ രണ്ടു ഘട്ടങ്ങളിലായി പങ്കെടുത്ത ഓണ്‍ലൈന്‍ വോട്ടിംഗിലൂടെയാണ് ഗസിസ് പുരസ്കാരത്തിന് നവാള്‍ട്ടിനെ തെരഞ്ഞെടുത്തത്. മൂന്നു വിഭാഗത്തിലായിരുന്നു പുരസ്കാരങ്ങള്‍. എട്ട് മീറ്ററില്‍ താഴെ നീളമുള്ള ബോട്ടുകള്‍, എട്ട് മീറ്ററിന് മേലെയുള്ള ബോട്ടുകള്‍, യാത്രാവശ്യത്തിനുള്ള ബോട്ടുകള്‍ എന്നിങ്ങനെയായിരുന്നു മത്സര വിഭാഗങ്ങള്‍. യാത്രാ ബോട്ട് വിഭാഗത്തില്‍ 5 യൂറോപ്യന്‍ കമ്പനികളെ മറികടന്നാണ് ആദിത്യ പുരസ്കാരത്തിനര്‍ഹമായത്.
പ്ലഗ്ബോട്ട്.കോം എന്ന വെബ്സൈറ്റാണ് പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1881-ല്‍ ഫ്രാന്‍സില്‍ ആദ്യമായി ബോട്ടില്‍ വൈദ്യുത മോട്ടോര്‍ ഉപയോഗിച്ച ശാസ്ത്രജ്ഞന്‍ ഗുസ്താവ് ട്രൂവെയുടെ ഓര്‍മ്മയ്ക്കായാണ് പുരസ്കാരം. അദ്ദേഹത്തിന്‍റെ നൂറ്റിപതിനെട്ടാമത് ചരമവാര്ഷികത്തോടനുബന്ധിച്ചായി
ഭാവിയിലെ സമുദ്രയാത്രകള്‍ എങ്ങനെയായിരിക്കും എന്നതിലാണ് ആദിത്യയുടെ വിജയം വിരല്‍ ചൂണ്ടുന്നതെന്ന് പുരസ്കാര സ്ഥാപകര്‍ പറയുന്നു. ഓരോ തവണയും 75 പേരുമായി പ്രതിദിനം 22 യാത്രകള്‍ നടത്തുന്ന ആദിത്യയുടെ ഇന്ധനച്ചെലവ് ദിവസവും കേവലം 180 രൂപയാണ്. ഇങ്ങനെ മൂന്നു വര്‍ഷത്തില്‍ 11 ലക്ഷം യാത്രക്കാരെ വഹിച്ചുകൊണ്ട് 70,000 കിലോമീറ്റര്‍ പിന്നിട്ട ആദിത്യ ഡീസല്‍ ഇനത്തില്‍ മാത്രം 75 ലക്ഷം രൂപയുടെ നീക്കിയിരുപ്പാണ് ഇതുവരെ നേടിയെടുത്തത്. ഒരു വര്‍ഷം 58,000 ലിറ്റര്‍ ഡീസല്‍ ലാഭിച്ച് 46.12 ലക്ഷം രൂപയാണ് ഇതിനകം സംസ്ഥാന ജലഗതാഗത വകുപ്പിന് ആദിത്യ നേടിക്കൊടുത്തത്. ആഗോള തലത്തിലേതടക്കം പത്തോളം പുരസ്കാരങ്ങളാണ് നവാള്‍ട്ട് ഇതിനോടകം സ്വന്തമാക്കിയത്.
പരമ്പരാഗത മത്സ്യബന്ധന ബോട്ടില്‍ സൗരോര്‍ജ പാനല്‍ ഘടിപ്പിച്ച സിംഗപ്പൂരിലെ അക്വാനിമ40 എട്ടു മീറ്ററിനു മുകളില്‍ നീളമുള്ള ബോട്ടുകളുടെ വിഭാഗത്തിലും ഫ്രാന്‍സിലെ ഏവണ്‍ ഇജെറ്റ് 450 ടെന്‍ഡര്‍ എട്ടു മീറ്ററിനു താഴെയുള്ള ബോട്ടുകളുടെ വിഭാഗത്തിലും ഗുസിസ് പുരസ്കാരങ്ങള്‍ സ്വന്തമാക്കി.
No comments:
Post a Comment