തിരുവനന്തപുരം: മഹത്തായ പാരമ്പര്യമുള്ള ആയുര്‍വേദത്തിന്റെ സാധ്യതകള്‍ ആഗോളതലത്തില്‍ വ്യാപിപ്പിക്കാനും ആയുര്‍വേദ പങ്കാളികളും ഡോക്ടര്‍മാരും തമ്മിലുള്ള സഹകരണത്തിന് വേദിയൊരുക്കാനും ലക്ഷ്യമിട്ടുള്ള അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ (ജി.എ.എഫ്-2023) ഡിസംബര്‍ ഒന്നു മുതല്‍ അഞ്ചുവരെ തിരുവനന്തപുരത്ത് നടക്കും.
ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും എന്നതാണ് ജി.എ.എഫിന്റെ പ്രമേയമെന്ന് കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററികാര്യ
സഹമന്ത്രിയും ജി.എ.എഫ്-2023ചെയര്‍മാനുമായ വി. മുരളീധരന്‍ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന ആയുഷ് വകുപ്പുകള്‍, ആയുര്‍വേദ മേഖലയിലെ സന്നദ്ധ സ്ഥാപനങ്ങളായഎ.എം.എ.ഐ,എ.എം.എം.
ആയുര്‍വേദത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവരെയും ഉള്‍പ്പെടുത്തി 200 ല്‍ പരം അംഗങ്ങളുള്ള സംഘാടക സമിതിജി.എ.എഫ് നടത്തിപ്പിനായി രൂപീകരിച്ചിട്ടുണ്ട്.
നൊബേല്‍ ജേതാക്കളടക്കം അമ്പതോളം ശാസ്‌ത്രജ്ഞര്‍ ജി.എ.എഫില്‍ പങ്കെടുക്കും. 500-ഓളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്ന അന്തര്‍ദേശീയ സെമിനാറിനും 750 പോസ്റ്റര്‍ പ്രസന്റേഷനും ജി.എ.എഫ് സാക്ഷ്യം വഹിക്കും.
75രാജ്യങ്ങളില്‍ നിന്നായി 500 വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ 7500 പ്രതിനിധികളാണ് ജി.എ.എഫില്‍ പങ്കെടുക്കുക.അഞ്ച് ദിവസം കൊണ്ട് അഞ്ച് ലക്ഷം സന്ദര്‍ശകരെയാണ് മേള പ്രതീക്ഷിക്കുന്നത്.
ആയുര്‍വേദ മരുന്നുകള്‍, ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങള്‍, വെല്‍നസ് സേവനങ്ങള്‍, ആയുര്‍വേദഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ പരിചയപ്പെടാന്‍ സന്ദര്‍ശകര്‍ക്ക് എക്‌സ്‌പോ അവസരമൊരുക്കും.
No comments:
Post a Comment