പൂനെ: പ്രമുഖ വാണിജ്യ വാഹന
നിര്‍മാതാക്കളായ പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ്, മുച്ചക്രവാഹനമായ
ആപെ എക്‌സ്‌ട്രാ എല്‍ ഡി എക്‌സ്‌വിപണിയിലിറക്കി. സി എന്‍ ജി യിലോടുന്ന ആപെ
എക്‌സ്‌ട്രാ എല്‍ ഡി എക്‌സിന്റെ മേല്‍ തട്ട് നീളം കൂടിയതാണ്. 5.5 അടി. മികച്ച
ഇന്ധന ക്ഷമത, കുറഞ്ഞ പ്രവര്‍ത്തനച്ചെലവ് എന്നിവ പ്രത്യേകതകളാണ്.3 വാല്‍വ്
സാങ്കേതിക വിദ്യയോടു കൂടിയ30 സിസി എയര്‍കൂള്‍ഡ് എഞ്ചിന്‍, ഭാരം വലിക്കുന്നതിലെ
അനായാസത, പ്രവര്‍ത്തന ക്ഷമത, കുറഞ്ഞ പ്രവര്‍ത്തനച്ചെലവ്‌എന്നിവ ഉറപ്പാക്കുന്നു.
ഉയരങ്ങള്‍ താണ്ടാനുള്ള ശേഷി നേരത്തെവിപണിയിലുള്ള വാഹനങ്ങളിലേതിനേക്കാള്‍ 26 ശതമാനം
ശേഷി വര്‍ധിപ്പിച്ചതിനാല്‍ ഫ്‌ളൈഓവറുകളിലും മലമ്പാതകളിലുംകയറ്റം അനായാസമാകുന്നു.
ഉയര്‍ന്ന കാര്യശേഷിയും തടസ്സമില്ലാത്ത ഡ്രൈവിങ്ങും ഉറപ്പ്‌വരുത്തുന്ന ട്യൂബ് രഹിത
ടയര്‍, കൂടുതല്‍ ചരക്ക് കൈകാര്യംചെയ്യാന്‍ സാധിക്കും വിധം ഉയര്‍ന്ന(17.1 എന്‍ എം)
ടോര്‍ക്ക്,ഒരു കിലോ സി എന്‍ ജിയില്‍ 40 കിലോമീറ്റര്‍ മൈലേജ്‌എന്നിവ ആപേ
എക്‌സ്‌ട്രാ എല്‍ ഡി എക്‌സിന്റെ സവിശേഷതകളാണെന്ന് പിയാജിയോ വെഹിക്കിള്‍സ്
മാനേജിങ് ഡയറക്‌റ്റര്‍ ഡിയാഗോ ഗ്രാഫി പറഞ്ഞു. മൂന്ന് വര്‍ഷമോ അല്ലെങ്കില്‍ ഒരു
ലക്ഷം കിലോമീറ്ററോ ആണ് വാറണ്ടി, കുറഞ്ഞ വില 2,51,586 രൂപ.
No comments:
Post a Comment