Monday, May 15, 2023

റൂപെ ക്രെഡിറ്റ്‌ കാര്‍ഡ്‌ പിന്തുണ ലഭ്യമാക്കി

 ആക്‌സിസ്‌ ബാങ്ക്‌ യുപിഐ ഇടപ്പാടുകള്‍ക്ക്‌




കൊച്ചി: യുപിഐ പണമിടപാടുകളില്‍ റൂപെ ക്രെഡിറ്റ്‌ കാര്‍ഡുകളുടെ പിന്തുണ ലഭ്യമാക്കിയതായി ആക്‌സിസ്‌ ബാങ്ക്‌ പ്രഖ്യാപിച്ചു. യുപിഐ ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോഴും കച്ചവടക്കാരുടെ പേജുകളില്‍ നിന്നു യുപിഐ വഴി ചെക്ക്‌ഔട്ട്‌ ചെയ്യുമ്പോഴും ബാങ്ക്‌ ഉപഭോക്താക്കള്‍ക്ക്‌ റൂപെ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ പണമടക്കാനുള്ള മാര്‍ഗമായി പ്രയോജനപ്പെടുത്താനും റിവാര്‍ഡ്‌ പോയിന്റുകള്‍ നേടാനും ഇതു സഹായിക്കും.
ബാങ്ക്‌ ഉപഭോക്താക്കള്‍ക്ക്‌ യുപിഐ പണമടയ്‌ക്കലുകള്‍ക്കായി ഇതുവരെ ബാങ്ക്‌ അക്കൗണ്ടുകള്‍ മാത്രമായിരുന്നു പ്രയോജനപ്പെടുത്താനാവുമായിരുന്നെതന്ന്‌ ഇതേക്കുറിച്ചു പ്രതികരിക്കവെ ആക്‌സിസ്‌ ബാങ്ക്‌ കാര്‍ഡ്‌സ്‌ ആന്റ്‌ പെയ്‌മെന്റ്‌സ്‌ വിഭാഗം മേധാവി സഞ്‌ജീവ്‌ മോഘെ പറഞ്ഞു.
യുപിഐയില്‍ റൂപെ ക്രെഡിറ്റ്‌ കാര്‍ഡു വഴിയുള്ള ഇടപ്പാടുകള്‍ വഴി പുതിയ സാധ്യതകളാണ്‌ തുറന്നു കൊടുക്കുന്നതെന്ന്‌ ഇതേക്കുറിച്ചു സംസാരിക്കവെ എന്‍പിസിഐ സിഒഒ പ്രവീണ റായ്‌ പറഞ്ഞു. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...