Friday, May 10, 2024

വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം -


 ലേക്ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍




കൊച്ചി: ലേക്ഷോര്‍  ഹോസ്പിറ്റലില്‍ ഗര്‍ഭിണികള്‍ക്ക് കൂടുതല്‍ സുഖകരവും വ്യക്തിഗതവുമായ പ്രസവാനുഭവം നല്‍കാനായി നവീകരിച്ച അത്യാധുനിക ലേബര്‍ സ്യൂട്ട് റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. നടി പൂര്‍ണിമ ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു. 

ഗര്‍ഭിണികള്‍ക്കും നവജാതശിശുക്കള്‍ക്കും ഏറ്റവും ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള പരിചരണം ഉറപ്പാക്കുന്ന അത്യാധുനിക സൗകര്യങ്ങള്‍ സജ്ജീകരിച്ചിരിക്കുന്ന സ്യൂട്ടുകളില്‍ അഡ്മിറ്റ് ചെയ്യുന്ന നിമിഷം മുതല്‍ ഡിസ്ചാര്‍ജ് വരെയുള്ള സമ്പൂര്‍ണ സേവനങ്ങളും നല്‍കുമെന്ന് വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്‍റും എച്ച്ഒഡിയുമായ ഡോ. സ്മിത ജോയ് പറഞ്ഞു.

മെഡിക്കല്‍ ടീമിനൊപ്പം കുടുംബാംഗങ്ങള്‍ക്കും പ്രസവസമയത്ത് ഗര്‍ഭിണിയ്ക്ക് ഒപ്പം നില്‍ക്കാന്‍ കഴിയും. പ്രസവസമയത്ത് ഏത് തരത്തിലുള്ള അടിയന്തര സാഹചര്യവും നേരിടാന്‍ ലേബര്‍ സ്യൂട്ടുകള്‍ സജ്ജമാണെന്ന് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി കണ്‍സള്‍ട്ടന്‍റും ലാപ്രോസ്കോപ്പിക് സര്‍ജനുമായ ഡോ. ജിജി സംഷീര്‍ പറഞ്ഞു. ഒരു കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങിനില്‍ക്കുന്ന ദമ്പതികള്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കാനായി ആശുപത്രിയിലെ ഒരു നില മുഴുവനും ഒരുക്കിയിട്ടുണ്ടെന്ന് വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള ചൂണ്ടിക്കാട്ടി. 'മുഴുവന്‍ കുടുംബത്തിനും സ്വന്തം വീടുപോലെയുള്ള അന്തരീക്ഷം പ്രദാനം ചെയ്യുന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. സുഖപ്രസവം ആഗ്രഹിക്കുന്ന കുടുംബങ്ങളുടെ മുന്‍ഗണനകള്‍ നിറവേറ്റുന്ന തരത്തിലാണ് പ്രസവ സ്യൂട്ടുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളില്‍, ഈ കേന്ദ്രത്തില്‍ കൂടുതല്‍ വിപുലമായ സൗകര്യങ്ങള്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു', വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള പറഞ്ഞു. 

ഉദ്ഘാടന ചടങ്ങില്‍ സിഒഒ ജയേഷ് വി നായര്‍, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. ത്രേസി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.


No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...