കൊച്ചി : ലോകത്തിലെ മുന്‍നിര മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് കമ്പനിയായ മൈക്രോമാക്‌സ്, സ്‌പാര്‍ക് 2 സ്‌മാര്‍ട്‌ഫോണ്‍ വിപണിയിലെത്തിച്ചു.
മികവുറ്റ പ്രവര്‍ത്തനം, വലിയ സ്‌ക്രീന്‍, മികച്ച ബാറ്ററി ലൈഫ് എന്നീ സവിശേഷതകളോടുകൂടിയ കാന്‍വാസ് സ്‌പാര്‍ക് 2, സ്‌നാപ്‌ഡീലില്‍ 3999 രൂപയ്‌ക്ക് ലഭിക്കും. രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. സെപ്‌തംബര്‍ 30 വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് 12-നാണ് ഫ്‌ളാഷ് സെയില്‍സ്.
ഇന്ത്യയ്‌ക്കുവേണ്ടി ഇന്ത്യയില്‍ നിര്‍മിച്ചതാണ് കാന്‍വാസ് സ്‌പാര്‍ക് 2 എന്ന് മൈക്രോമാക്‌സ് സിഇഒ വിനീത് തനേജ പറഞ്ഞു. 850-ലേറെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സര്‍വീസ് സെന്ററുകളും ഉണ്ട്.
ബെസ്റ്റ്-ഇന്‍-ക്ലാസ് ഇന്റര്‍നെറ്റ് സൗകര്യം. ഗൂഗിളിന്റെ എല്ലാ ആപ്‌സും ലഭ്യമാക്കുന്ന ആന്‍ഡ്രോയ്‌ഡ് ലോലിപോപ് 5.1, ഇരട്ട സിം, 32 ജിബി വരെ നീട്ടാവുന്ന 4 ജിബി റോം, 1.3 ഗെഹാഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രോസസര്‍, 324 മണിക്കൂര്‍ ബാക്‌അപ് ഉള്ള 1800 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന ഘടകങ്ങള്‍.
5 എംപി എഫ്‌എഫ് റിയര്‍ കാമറ, 2 എംപി ഫ്രണ്ട് കാമറ, ബ്ലൂടൂത്ത് 4.0, യുഎസ്‌ബി, വൈ-ഫൈ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍
No comments:
Post a Comment