കൊച്ചി: രാജ്യത്തെ പ്രമുഖ
ധനകാര്യ സേവന കമ്പനിയായ യുഎഇ എക്‌സ്‌ചേഞ്ച് ഇന്ത്യ വിദേശനാണ്യ വിനിമയ
സേവനങ്ങള്‍ക്കായി `എക്‌സ്‌പേ വാലറ്റ്' എന്ന പേരില്‍ മൊബൈല്‍ ആപ് പുറത്തിറക്കി.
വിദേശനാണ്യം വാങ്ങുന്നതിനു പുറമേ ടിക്കറ്റ് ബുക്കിംഗ്, വായ്‌പ, മണി
ട്രാന്‍സ്‌ഫര്‍, പ്രീ-പെയ്‌ഡ് മൊബൈല്‍ ടോപ് അപ് തുടങ്ങിയ മറ്റ്
ആവശ്യങ്ങള്‍ക്കും ഈ മൊബൈല്‍ ആപ് ഉപയോഗിക്കാന്‍ കഴിയും.
``വിദേശനാണ്യ
വിനിമയത്തിനായി രാജ്യത്ത് ആദ്യമായിട്ടാണ് ഒരു ബാങ്കിംഗ് ഇതര ധനകാര്യ കമ്പനി
മൊബൈല്‍ ആപ് ലഭ്യമാക്കുന്നത്. ഇടപാടുകാര്‍ക്കു ലളിതവും വേഗവും സൗകര്യപ്രദവുമായ
സേവനങ്ങള്‍ നല്‌കുന്നതിനായി സാങ്കേതികവിദ്യ നവീകരിക്കുന്നതില്‍ കമ്പനി തുടര്‍ന്നും
പ്രത്യേക ശ്രദ്ധ നല്‌കിക്കൊണ്ടിരിക്കും'' എക്‌സ്‌പേ വാലറ്റ് പുറത്തിറക്കിക്കൊണ്ട്
യുഎഇ എക്‌സ്‌ചേഞ്ച് ഇന്ത്യ മാനേജിംഗ് ഡയറക്‌ടര്‍ വി. ജോര്‍ജ് ആന്റണി
പറഞ്ഞു.
കറന്‍സി വിനിയ നടപടിക്രമങ്ങള്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍
പൂര്‍ത്തികരിക്കുകയും മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയും ചെയ്യുന്നവിധത്തിലാണ്
എക്‌സ്‌പേയുടെ ഘടന. ഓണ്‍ലൈനില്‍ വിദേശനാണ്യം ബുക്കു ചെയ്യാനും അതു വീട്ടുമുറ്റത്തു
എത്തിക്കാനും ഡിജിറ്റല്‍ റൂട്ട് വഴി സാധ്യമാക്കിയിട്ടുണ്ട്.
എക്‌സ്‌പേ
വാലറ്റില്‍നിന്നു ബാങ്ക്, മറ്റ് വാലറ്റ്, മര്‍ച്ചന്റ് പേമെന്റ്, മൊബൈല്‍
റീചാര്‍ജ്, ഡിടിഎച്ച് റീചാര്‍ജ്, വാലറ്റ് ടോപ് അപ്, വിമാന ടിക്കറ്റ് ബുക്ക്
ചെയ്യല്‍, ടൂര്‍ അന്വേഷണങ്ങള്‍, വിദേശ കറന്‍സി, കാര്‍ഡ് തുടങ്ങിയവ വാങ്ങല്‍,
കറന്‍സി ബുക്കിംഗ്, വിദേശത്തേയ്‌ക്കു പണമയയ്‌ക്കല്‍, കറന്‍സി നിരക്ക് ചെക്കിംഗ്,
വായ്‌പാ അന്വേഷണം ഇഎംഐ അടവ്, വായ്‌പയുടെ നില തുടങ്ങി നിരവധി ഇടപാടുകള്‍ എക്‌സ്‌പേ
വാലറ്റ് വഴി സാധ്യമാണ്.
ക്വിക്ക് റെസ്‌പോണ്‍ കോഡ് വഴി മൊബൈല്‍ വാലറ്റ്
പേമെന്റ് സൊലൂഷന്‍ നല്‌കുന്ന ആദ്യത്തെ മൊബൈല്‍ ആപ് കൂടിയാണ് എക്‌സ്‌പേ വാലറ്റ്.
രാജ്യത്തെ 385 കേന്ദ്രങ്ങളില്‍ സേവനം നല്‌കുന്ന യുഎഇ എക്‌സ്‌ചേഞ്ച്, ക്വിക്ക്
റെസ്‌പോണ്‍ കോഡ് വഴി പേമെന്റ് സ്വീകരിക്കുന്ന നാലായിരത്തിലധികം ഏജന്റുമാരുമായും
ടൈ അപ് ഉണ്ടാക്കിയിട്ടുണ്ട്.
എക്‌സ്‌പേ വാലറ്റ്
www.uaeexchangeindia.com -ല്‍നിന്നോ പ്‌ളേസ്റ്റോറില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്യാം.
No comments:
Post a Comment