കൊച്ചി : മെച്ചപ്പെട്ട മൈലേജും ഒട്ടേറെ പുതുമകളുമായി ടിവിഎസ് സ്‌പോര്‍ട് വിപണിയിലെത്തി. ഒരു ലിറ്ററിന് 95 കിലോമീറ്റര്‍ മൈലേജ് ടിവിഎസ് സ്‌പോര്‍ട് ഉറപ്പു നല്‍കുന്നത്.
ഇലക്‌ട്രിക് സ്റ്റാര്‍ട്, അലൂമിനിയം ഗ്രാഞ്ച് റെയില്‍, ക്രോം മഫ്‌ളര്‍ ഗാര്‍ഡ്, സ്‌പോര്‍ടി ഇന്‍സ്‌ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് പുതിയ ഘടകങ്ങള്‍. ഇന്ധനക്ഷമത, ചാരുത, ഈട്, അവിശ്വസനീയമായ വില എന്നിവയാണ് ടിവിഎസ് സ്‌പോര്‍ടിനെ വ്യത്യസ്‌തമാക്കുന്നത്.
മികച്ച ഇന്ധനക്ഷമതയ്‌ക്കുവേണ്ടി എഞ്ചിന്‍ പ്രത്യേക തരത്തില്‍ ട്യൂണ്‍ ചെയ്‌തിട്ടുണ്ടെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി പ്രസിഡന്റും സിഇഒയുമായ കെ.എന്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു.
ടിവിഎസ് സ്‌പോര്‍ടിന്റെ ഡ്യുറാ ലൈഫ് എഞ്ചിന്‍, ഫ്രിക്ഷന്‍ കുറച്ച് കൂടുതല്‍ മൈലേജ് ലഭ്യമാക്കുന്നു. എഞ്ചിനിലെ ക്രോം പ്ലേറ്റ് ചെയ്‌ത പിസ്റ്റണ്‍ റിങ്ങുകളും റോളര്‍ കാം ഫോളോവറും ആണ് ഫ്രിക്ഷന്‍ കുറയ്‌ക്കാന്‍ സഹായിക്കുന്നത്.
മെര്‍ക്കുറി, ഗ്രേ, ചുവപ്പ്, കറുപ്പ്, വെള്ള, നീല കളറുകളില്‍ ലഭ്യം. കേരളത്തിലെ എക്‌സ് ഷോറൂം വില 39,181 രൂപ
No comments:
Post a Comment