കൊച്ചി
: മുന്‍നിര ഇലക്‌ട്രിക്കല്‍ കമ്പനിയായ ഹാവെല്‍സ്, വാട്ടര്‍ ഹീറ്റര്‍ വിഭാഗത്തിലെ
വിപണിപങ്കാളിത്തം ഇരട്ടിയാക്കും. ഇന്ത്യയിലെ ഇലക്‌ട്രിക് വാട്ടര്‍ ഹീറ്റര്‍ വിപണി
പ്രതിവര്‍ഷം 1500 കോടി രൂപയുടേതാണ്. അടുത്ത വര്‍ഷങ്ങളില്‍ ഈ മേഖലയിലെ വാര്‍ഷിക
വര്‍ധന 10-12 ശതമാനമാണ്. ഹാവെല്‍സിന്റെ വാട്ടര്‍ ഹീറ്റര്‍ വിപണിയിലെ പങ്കാളിത്തം
10 ശതമാനത്തില്‍ നിന്ന് 21 ശതമാനം ആക്കി വര്‍ധിപ്പിക്കുകയാണ് കമ്പനിയുടെ
ലക്ഷ്യം.
ഇതിന്റെ ഭാഗമായി ഹാവെല്‍സിന്റെ പുതിയ വാട്ടര്‍ ഹീറ്റര്‍ പ്ലാന്റ്
രാജസ്ഥാനിലെ നീംറാനയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 100 കോടി രൂപയാണ് പ്ലാന്റിനു
മാത്രം ചെലവ്.
10 മുതല്‍ 120 ലിറ്റര്‍ വരെ സ്റ്റോറേജ് ശേഷിയുള്ള വാട്ടര്‍
ഹീറ്ററുകളാണ് ഇവിടെ നിര്‍മ്മിക്കുക. പ്രതിവര്‍ഷം 5,00,000 യൂണിറ്റുകളാണ്
ഉല്‍പ്പാദനശേഷി. ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 3,00,000 യൂണിറ്റുകളായിരിക്കും
നിര്‍മിക്കുക.
ഉപഭോക്താക്കള്‍ക്ക് മികച്ച ഗുണനിലവാരമുള്ള വാട്ടര്‍ ഹീറ്ററുകള്‍
ലഭ്യമാക്കാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ജപ്പാന്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍
നിന്നുള്ള അത്യാധുനിക യന്ത്രസാമഗ്രികളാണ് പ്ലാന്റില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന്
ഹാവെല്‍സ് ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായ അനില്‍ റായ് ഗുപ്‌ത
പറഞ്ഞു.
ഫെറോ ഗ്ലാസ് പൗഡര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഇന്ത്യയിലെ ഏക
പ്ലാന്റാണ് ഹാവെല്‍സിന്റേത്. ബിസ് മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച്, പരിസ്ഥിതി
സൗഹൃദ വ്യവസ്ഥകള്‍ പ്രകാരമാണ് പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്. എബിഎസ് ബോഡി
വാട്ടര്‍ ഹീറ്ററും മെറ്റല്‍ ബോഡി വാട്ടര്‍ ഹീറ്ററുമാണ് ഇവിടെ നിര്‍മിക്കുക. വില
3,200 രൂപ മുതല്‍ 25,000 രൂപ വരെ.
No comments:
Post a Comment