Sunday, September 20, 2015

കെശോറാമിന്റെ ലക്‌സര്‍ ടയര്‍ യൂണിറ്റ്‌ ജെ കെ ടയര്‍ ഏറ്റെടുത്തു




കൊച്ചി : കെശോറാം ഗ്രൂപ്പിന്റെ ഹരിദ്വാറിലെ ലക്‌സര്‍ ടയര്‍ യൂണിറ്റ്‌ ജെ കെ ടയര്‍ ഏറ്റെടുത്തു. ജെ കെ ടയറിന്റെ ഉപകമ്പനികളായ ജെ കെ ടയര്‍ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രീസും ജെ കെ ഏഷ്യ പസിഫിക്‌ സിംഗപൂരും കെശോറാം ഇന്‍ഡസ്‌ട്രീസുമായി ഇത്‌ സംബന്ധിച്ച്‌ ധാരണാപത്രം ഒപ്പിട്ടു. 
റബര്‍, ട്യൂബ്‌, ഫ്‌ളാപ്‌ നിര്‍മാതാക്കളായ ഹരിദ്വാറിലെ ലക്‌സര്‍ ടയര്‍ യൂണിറ്റിന്റെ നൂറ്‌ ശതമാനം ഓഹരികളാണ്‌ ജെ കെ ടയര്‍ ഏറ്റെടുക്കുക. ഇത്‌ ഏകദേശം 2200 കോടി രൂപയോളം വരും.
ഇതോടെ ജെകെ ടയറിനു ട്രക്ക്‌, ബസ്‌ റേഡിയല്‍ വിഭാഗം ശക്തിപ്പെടുത്താനും അതിവേഗം വളരുന്ന ഇരുചക്ര, മുച്ചക്ര വാഹന വിപണിയിലേക്ക്‌ കടക്കാനും വഴിയൊരുങ്ങി. 
ക്രിയാത്മകമായും ലാഭകരമായും ബിസിനസ്‌ മുന്നോട്ട്‌ കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ ഇത്തരം ഏറ്റെടുക്കലുകളെന്നും വരുമാന വര്‍ധനവിനും മികച്ച ഫലമുണ്ടാക്കാനും ഇത്‌ സഹായിക്കുമെന്നും ജെ കെ ടയര്‍ ചെയര്‍മാന്‍ ഡോ.രഘുപതി സിങ്‌ഘാനിയ പറഞ്ഞു. 
ഓട്ടോമോട്ടീവ്‌ ടയര്‍, സിമന്റ്‌, പേപ്പര്‍, ഓട്ടോ കമ്പോണന്റ്‌സ്‌ തുടങ്ങിയ ബിസിനസ്‌ മേഖലയില്‍ പ്രമുഖ സ്ഥാനമാണ്‌ ജെ കെ ഗ്രൂപ്പിനുള്ളത്‌. ഇന്ത്യയിലെ പ്രമുഖ മൂന്ന്‌ ടയര്‍ നിര്‍മാതാക്കളില്‍ പ്രഥമ സ്ഥാനം ജെ കെ ടയറിനുണ്ട്‌. ട്രക്ക്‌, ബസ്‌, കാര്‍, വിപണിയില്‍ പ്രമുഖ സ്ഥാനമുള്ള ജെ കെ ടയറിന്‌ 9 നിര്‍മാണ പ്ലാന്റുകളാണ്‌ ലോകത്താകമാനമുള്ളത്‌. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...