Monday, February 22, 2016

ഇന്ത്യവുഡ്‌ പ്രദര്‍ശനം ബാംഗളൂരില്‍ 25-29 വരെ


 
വിദേശത്തു നിന്നുള്‍പ്പെടെ 700 കമ്പനികള്‍ പങ്കെടുക്കും
കൊച്ചി: ഫര്‍ണിച്ചര്‍ വ്യവസായ രംഗത്തെ ലോകത്തെ പ്രമുഖ പ്രദര്‍ശനങ്ങളിലൊന്നായ ഇന്ത്യവുഡ്‌ 2016 ബാംഗളൂറില്‍ 25 മുതല്‍ 29വരെ നടക്കും. ഫര്‍ണിച്ചര്‍ ഉല്‍പ്പന്നങ്ങളുടെയും മരപ്പണി യന്ത്രങ്ങളുടെയും പണി ആയുധങ്ങള്‍, ഫിറ്റിങുകള്‍, അനുബന്ധ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയെല്ലാം ബാംഗളൂരിലെ രാജ്യാന്തര എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന പ്രദര്‍ശനത്തിലുണ്ടാവും. ഫര്‍ണിച്ചര്‍, അടുക്കള ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാക്കള്‍, തടിമില്ലുകള്‍, തടി വ്യവസായികള്‍, രാജസ്ഥാനില്‍ നിന്നുള്ള ആര്‍ക്കിട്ടെക്‌റ്റുകള്‍, ബില്‍ഡര്‍മാര്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍, പ്ലൈവുഡ്‌ രംഗത്തെ ഉല്‍പ്പാദകര്‍, വ്യാപാരികള്‍ തുടങ്ങിയവരുടെയെല്ലാം വന്‍ പങ്കാളിത്തമാണ്‌ പ്രതീക്ഷിക്കുന്നത്‌. 
കഴിഞ്ഞ രണ്ടു ദശകങ്ങളായി രണ്ടു വര്‍ഷം കൂടുമ്പോള്‍ ഈ രംഗത്തെ പ്രമുഖര്‍ ഒത്തുകൂടുന്ന ഇടമാണ്‌ ഇന്ത്യവുഡ്‌. ഈ വര്‍ഷം ഇന്ത്യയിലെ 17 സംസ്ഥാനങ്ങളില്‍ നിന്നും 40 വിദേശ രാജ്യങ്ങളില്‍ നിന്നുമായി 700 കമ്പനികള്‍ 4,30,000 ചതുരശ്ര അടി വരുന്ന പ്രദര്‍ശനത്തിനുണ്ടാകും. ഫര്‍ണിച്ചര്‍ രംഗത്തെ എല്ലാ മേഖലകളെയും പ്രതിനിധീകരിക്കുന്നതായിരിക്കും പ്രദര്‍ശനം. ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന 40,000ത്തോളം പേരെയാണ്‌ പ്രദര്‍ശനത്തിന്‌ പ്രതീക്ഷിക്കുന്നത്‌. നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ്‌, മിഡില്‍ ഈസ്റ്റ്‌, മലേഷ്യ, മ്യാന്‍മാര്‍, ഭൂട്ടാന്‍, തായ്‌ലണ്ട്‌, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്‌ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം പ്രാതിനിധ്യമുണ്ടാകുമെന്ന്‌ പിഡിഎ ട്രേഡ്‌ ഫെയര്‍ ജനറല്‍ മാനേജര്‍ വി.ശിവകുമാര്‍ പറഞ്ഞു. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...