കൊച്ചി :
പെപ്‌സികോ ഇന്ത്യയുടെ പ്രമുഖ പൊട്ടറ്റോ ചിപ് ബ്രാന്‍ഡായ ലേയ്‌സ്, പുതിയ പ്രോമോ
പായ്‌ക്കുകള്‍ വിപണിയിലിറക്കി. ഒട്ടേറെ സമ്മാനങ്ങളും ലേയ്‌സ്
ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഓരോ ആഴ്‌ചയും രണ്ടുപേര്‍ക്ക് അന്താരാഷ്‌ട്ര യാത്ര,
ഓരോ ദിവസവും 108 സെമി എല്‍ഇഡി ടിവി, 65,000 രൂപ വിലയുള്ള ഹോം തിയറ്റേര്‍ സിസ്റ്റം
എന്നിവയാണ് സമ്മാനങ്ങള്‍.
ഓരോ പ്രോമോ പായ്‌ക്കിലും ഓരോ ലക്കി നമ്പര്‍ ഉണ്ട്.
പ്രസ്‌തുത നമ്പര്‍ 08980808080 ലേയ്‌ക്ക് എസ്‌എംഎസ് ചെയ്‌താല്‍ മത്സരത്തില്‍
പങ്കാളികളാകാം. 10 രൂപ വിലയുള്ള 20 ഗ്രാം, 20 രൂപ വിലയുള്ള 52 ഗ്രാം, 35 രൂപ
വിലയുള്ള 95 ഗ്രാം എന്നിവയാണ് പ്രോമോ പായ്‌ക്കുകള്‍. ആറു രുചികളില്‍ ലേയ്‌സ്
ലഭ്യമാണ്. മത്സരം ഏപ്രില്‍ 30 വരെ തുടരും.
ഒരു ഇന്റര്‍നാഷണല്‍ ബ്രാന്‍ഡില്‍
നിന്നുള്ള ഇന്റര്‍നാഷണല്‍ ഫ്‌ളേയ്‌വറാണ് ലേയ്‌സ് എന്ന് പെപ്‌സികോ ഇന്ത്യ
സ്‌നാക്‌സ് കാറ്റഗറി വിഭാഗം വൈസ് പ്രസിഡന്റ് പാര്‍ത്ഥോ ചക്രബര്‍ത്തി പറഞ്ഞു.
ലേയ്‌സ് വളരെയേറെ ജനപ്രീതി നേടിയ ഒരു വിഭവമാണെന്ന് ലേയ്‌സ് ബ്രാന്‍ഡ് അംബാസഡര്‍
രണ്‍ബീര്‍ കപൂര്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക്
www.pepsicoindia.co.in
No comments:
Post a Comment