Tuesday, February 23, 2016

കോള്‍ഗേറ്റിന്റെ പെയിന്‍ ഔട്ട്‌ പല്ലുവേദന സംഹാരി




കൊച്ചി : ദന്തസംരക്ഷണ ഉല്‍പന്നവിപണിയിലെ മുന്‍നിരക്കാരായ കോള്‍ഗേറ്റ്‌- പാമോലീവ്‌, അതിവേഗ പല്ലുവേദന സംഹാരിയായ പെയിന്‍ ഔട്ട്‌ വിപണിയിലെത്തിച്ചു. പല്ലുവേദനയില്‍ നിന്നും അതിവേഗം ആശ്വാസം നേടാന്‍ പല്ലില്‍ ഒരുതുള്ളി പെയിന്‍ ഔട്ട്‌ ഒഴിച്ചാല്‍ മതി.
ഏറ്റവും പൊതുവായി കാണപ്പെടുന്ന ദന്തരോഗങ്ങളില്‍ ഒന്നാണ്‌ പല്ലുവേദന. ഈയിടെ നടത്തിയ പല്ലുകളെ സംബന്ധിച്ച രോഗനിര്‍ണയ പഠനം തെളിയിക്കുന്നത്‌ 37 ശതമാനം ആളുകള്‍ ആറു മുതല്‍ 12 വരെ മാസങ്ങളില്‍ പല്ലുവേദന സഹിച്ചുകൊണ്ട്‌ ജീവിക്കുന്നു എന്നതാണ്‌. ആഴ്‌ചയില്‍ ഒരിക്കലെങ്കിലും പല്ലുവേദന അനുഭവിക്കുന്നവര്‍ 62 ശതമാനം വരും. ജീവിതത്തിലിതുവരെ ഒരു ദന്തരോഗ വിദഗ്‌ദ്ധനെ സമീപിച്ചിട്ടില്ലാത്തവര്‍ 47 ശതമാനമാണ്‌.
ഒരു മുന്നറിയിപ്പോ സൂചനയോ ഇല്ലാതെ വരുന്ന പല്ലുവേദന സൃഷ്‌ടിക്കുന്ന പ്രയാസങ്ങള്‍ ചെറുതല്ല. ഒരു പ്രഥമ ശുശ്രൂഷ എന്ന നിലയില്‍ പെയിന്‍ ഔട്ട്‌ വേദനയില്‍ നിന്നും താല്‍കാലിക ശമനം ലഭ്യമാക്കുന്നു. 
കോള്‍ഗേറ്റ്‌ ഗവേഷണവും രൂപകല്‍പനയും ചെയ്‌ത്‌ വികസിപ്പിച്ചെടുത്ത ഇന്ത്യയില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യ ഉല്‍പന്നമാണ്‌ പെയിന്‍ ഔട്ട്‌ എന്ന്‌ കോള്‍ഗേറ്റ്‌- പാമോലീവ്‌ ഡയറക്‌ടര്‍ എറിക്‌ ജമ്പര്‍ട്ട്‌ പറഞ്ഞു. ആക്‌ടി യുജീനിയ ഫോര്‍മുല അടിസ്ഥാനമാക്കിയുള്ള വേദന ശമന ലേപനമാണിത്‌. വില 10 ഗ്രാമിന്‌ 50 രൂപ.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...