കൊച്ചി: ഇന്‍ഡ്യയിലെ ഏറ്റവും
വലിയ വിന്‍ഡോസ് കമ്പനിയും ഡി.സി.എം. ശ്രീറാം ലിമിറ്റഡിന്റെ ഡിവിഷനുമായ ഫെനെസ്റ്റ
ബില്‍ഡിങ് സിസ്റ്റംസ്, കേരളത്തിലെ വ്യാപാരം വിപുലമാക്കിയിരിക്കുന്നു. കമ്പനി
അതിന്റെ കേരളത്തിലെ ഫെനെസ്റ്റ എക്‌സ്‌പീരിയന്‍സ് സെന്റര്‍, പാലാരിവട്ടത്തിനടുത്ത്
കൊച്ചി, എന്‍.എച്ച്‌്. ബൈ-പാസ്സില്‍, ആരംഭിച്ചു. ചില്ലറ വ്യാപാര മേഖലയിലെ
പ്രമുഖരായ ഫെനെസ്റ്റയുടെ പങ്കാളികളായ സ്റ്റുഡിയോ 772-യുമായി സഹകരിച്ചാണ് കമ്പനി
ഇത് തുടങ്ങിയിരിക്കുന്നത്.
യു.പി.വി.സി. നിര്‍മ്മാണം മുതല്‍ പ്രൊഫൈല്‍
ഉണ്ടാക്കുന്ന തുവരെയും, ഉല്‌പന്നം ഇന്‍സ്റ്റാള്‍ ചെയ്യുന്നതും വില്‌പനാനന്തര സേവനം
നല്‍കുന്നതും ഉള്‍പ്പടെയുള്ള, സമഗ്രമായ സപ്ലൈ ചെയ്‌ന്‍ നിയന്ത്രിച്ച്, ഫലപ്രദമായി
ലഭ്യമാക്കുന്ന ഇന്‍ഡ്യയിലെ ഏക കമ്പനിയാണ് ഫെനെസ്റ്റ. ഉപഭോക്താക്കള്‍ക്ക്
എഞ്ചിനിയറിങ് മികവും അതോടൊപ്പം ആധുനിക ശൈലിയും ഉള്ള ഉല്‌പന്നങ്ങള്‍
ലഭ്യമാക്കുന്നതിനായി, പ്രത്യേകമായി യു.കെ.-യിലും ഓസ്‌ട്രിയയിലും രൂപകല്‌പന ചെയ്‌ത
വിവിധ തരം ഉല്‍പന്നങ്ങളാണ് കമ്പനി ലഭ്യമാക്കുന്നത്.
ഇന്‍ഡ്യയിലെ വൈവിധ്യം
നിറഞ്ഞതും കഠിനമായതുമായ കാലാവസ്ഥയിലും മെച്ചപ്പെട്ട ഫലപ്രദമായ ഉപയോഗം കാഴ്‌ച
വയ്‌ക്കും എന്ന് ഉറപ്പാക്കാനായി, ഫെനെസ്റ്റയുടെ ഉല്‌പന്നങ്ങളെ ഓരോഘട്ടത്തിലും
കര്‍ശനമായ ടെസ്റ്റുകള്‍ക്കും ഗുണനിലവാര പരിശോധനകള്‍ക്കും വിധേയമാക്കാറുണ്ട്.
ഫെനെസ്റ്റ ഉല്‍പന്നങ്ങള്‍, രാജ്യത്താകമാനം മുന്‍നിരയിലുള്ള
കെട്ടിടനിര്‍മ്മാതാക്കളുടെയും, ഇന്റീരയര്‍ ഡിസൈനേഴ്‌സിന്റെയും ഇടയില്‍,
ശബ്‌ദപ്രതിരോധത്തിന്റെ കാര്യത്തിലും, മഴയെ പ്രതിരോധിക്കുന്നതിലും, പൊടിശല്യം
കുറയ്‌ക്കുന്നതിലും, ഊര്‍ജ്ജശേഷി പ്രകടിപ്പിക്കുന്നതിലും, കലാസൗകുമാര്യത്തിന്റെ
കാര്യത്തിലും, വളരെയധികം ജനപ്രീതി ആര്‍ജ്ജിച്ചവയാണ്.
യഥാര്‍ത്ഥ വലിപ്പത്തിലും
നിറത്തിലും ഉല്‍പ്പന്നശ്രേണി കാണുന്നതിനും സാങ്കേതിക വശങ്ങല്‍ മനസ്സിലാക്കി ഉചിതമായ
ഫെനെസ്റ്റ ഉല്‌പന്നം തിരഞ്ഞെടുക്കുവാന്‍ എക്‌സ്‌പീരിയന്‍സ് സെന്ററില്‍
സാധിക്കുമെന്ന,് കൊച്ചിയിലെ ഫെനെസ്റ്റ എക്‌സ്‌പീരിയന്‍സ് സെന്റര്‍ ഉല്‌ഘാടനം
ചെയ്‌തുകൊണ്ട് ഫെനെസ്റ്റയുടെ നാഷണല്‍ സെയില്‍സ് മേധാവി ശ്രീ. രവി കുമാര്‍ പറഞ്ഞു
No comments:
Post a Comment