Wednesday, June 8, 2016

5617 കോടി രൂപയുടെ ആസ്‌തി, ലാഭ മൂല്യം പ്രഖ്യാപിച്ച്‌ മാക്‌സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌



കൊച്ചി: ഇന്ത്യയിലെ മുന്‍നിര ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളിലൊന്നായ മാക്‌സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സിന്‌ വിജയകരമായ ഒരു പ്രവര്‍ത്തനവര്‍ഷം കൂടി. ആസ്‌തി, ലാഭ മൂല്യത്തില്‍ സുസ്ഥിരതയോടെ കമ്പനി 5617 കോടി രൂപയുടെ മാര്‍ക്കറ്റ്‌ കണ്‍സിസ്റ്റന്റ്‌ എംബഡഡ്‌ വാല്യൂ (എംസിഇവി) കൈവരിച്ചു. എംസിഇവിയിലുള്ള പ്രവര്‍ത്തന വരുമാനം 17 ശതമാനമാണ്‌. 2016 സാമ്പത്തിക വര്‍ഷം 2103 കോടി രൂപയുടെ വില്‍പന കൈവരിച്ച കമ്പനി മുന്‍വര്‍ഷം സമാന കാലയളവിനേക്കാള്‍ 8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. സ്വകാര്യ ഇന്‍ഷറുന്‍സ്‌ കമ്പനികള്‍ കണക്കിലെടുക്കുമ്പോള്‍ 9.3 ശതമാനമാണ്‌ വിപണി വിഹിതം. ഈ മേഖലയില്‍ നാലാമത്തെ ഏറ്റവും വലിയ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയുമാണ്‌. കമ്പനിയുടെ മൊത്തം എഴുതപ്പെട്ട പ്രീമിയം 13 ശതമാനം വര്‍ധിച്ച്‌ 9216 കോടി രൂപയിലെത്തി. ഓഹരി ഉടമകള്‍ക്കുള്ള നികുതിക്ക്‌ മുമ്പുള്ള ലാഭം 511 കോടി രൂപ.

കമ്പനിയുടെ കരുത്തും സ്ഥിരതയും വ്യക്തമാക്കുന്നതാണ്‌ കഴിഞ്ഞ വര്‍ഷത്തെ പ്രകടനമെന്ന്‌ എക്‌സിക്യുട്ടീവ്‌ വൈസ്‌ ചെയര്‍മാനും മാനേജിങ്‌ ഡയറക്‌ടറുമായ രാജേഷ്‌ സൂദ്‌ പറഞ്ഞു. നിലവിലുള്ളതും ഭാവിയിലേക്കുള്ളതുമായ ബിസിനസ്‌ പ്രവര്‍ത്തനങ്ങളുടെ ശക്തമായ അടിത്തറ വ്യക്തമാക്കുന്നതാണ്‌ ലഭ്യമായ കണക്കുകള്‍. ദീര്‍ഘകാല സമ്പാദ്യവും ജീവന്‍സംരക്ഷണവുമെന്ന കാതലായ മൂല്യങ്ങളിലൂന്നിയുള്ള പ്രവര്‍ത്തനമാണ്‌ ഈ നേട്ടത്തിന്‌ കമ്പനിയെ പ്രാപ്‌തമാക്കിയത്‌.

കമ്പനിയ്‌ക്ക്‌ ലഭിക്കുന്ന ഉപഭോക്തൃപരാതികള്‍ ആയിരം പോളിസികളില്‍ 0:19 എന്ന അനുപാതത്തിലാണ്‌. 99.43 ശതമാനം ക്ലെയിമുകളും രേഖകള്‍ ലഭിച്ച്‌ 10 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കിയിരുന്നു. മരണത്തെ തുടര്‍ന്ന്‌ അനുവദിച്ച ക്ലെയിമുകളുടെ ആകെ തുക 262 കോടി രൂപ. കണ്‍സര്‍വേഷന്‍ അനുപാതം 85.9 ശതമാനം. മത്സരം നേരിട്ട്‌ ഈ അനുപാതം തുടര്‍ച്ചയായി കരുത്താര്‍ജിക്കുകയാണ്‌.

കഴിഞ്ഞ നാല്‌ വര്‍ഷങ്ങളില്‍ മുന്‍നിര വളര്‍ച്ചയിലും ഉയര്‍ന്ന കാര്യക്ഷമതയിലും അനാവശ്യച്ചെലവുകള്‍ കുറയ്‌ക്കുന്നതിലുമാണ്‌ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചത്‌. പോളിസി ഹോള്‍ഡര്‍ ചെലവും ഗ്രോസ്‌ റിട്ടണ്‍ പ്രീമിയവും തമ്മിലുള്ള അനുപാതം 22.5 ശതമാനത്തില്‍ നില്‍ക്കുന്നതില്‍ ഇത്‌ പ്രകടമാണ്‌. പോളിസി ഹോള്‍ഡര്‍ ഒപെക്‌സ്‌, ഗ്രോസ്‌ റിട്ടണ്‍ പ്രീമിയം അനുപാതം 2016ല്‍ 13.6 ശതമാനത്തിലേക്ക്‌ താഴ്‌ന്നു. നികുതിക്ക്‌ മുമ്പ്‌ ഓഹരി ഉടമകള്‍ക്കുള്ള ലാഭം 511 കോടി രൂപ. മുന്‍വര്‍ഷം ഇത്‌ 478 കോടി രൂപയായിരുന്നു. മിച്ചം കണക്കിലെടുത്ത്‌ 2015-16 ല്‍ പോളിസി ഹോള്‍ഡര്‍ ബോണസായി 766 കോടി രൂപയും കമ്പനി പ്രഖ്യാപിച്ചു. 182 കോടി രൂപയുടെ അന്തിമ ലാഭവിഹിതം കൂടി പ്രഖ്യാപിച്ചതോടെ മൊത്തം ലാഭവിഹിതം 365 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇത്‌ 200 കോടി രൂപയായിരുന്നു. 2015 സെപ്‌തംബറില്‍ 182 കോടി രൂപയുടെ ഇടക്കാല ഡിവിഡന്റ്‌ പ്രഖ്യാപിച്ചതടക്കമാണിത്‌.

343 ശതമാനമാണ്‌ കമ്പനിയുടെ സോള്‍വന്‍സി അനുപാതം. 150 ശതമാനമെന്ന നിര്‍ദിഷ്‌ട മാനദണ്‌ഡത്തേക്കാള്‍ ഇരട്ടിയാണിത്‌. അടച്ചുതീര്‍ത്ത മൂലധനം 1987 കോടി രൂപയായി നിലനിര്‍ത്താനും കമ്പനിയ്‌ക്ക്‌ കഴിഞ്ഞു. കമ്പനി പരിപാലിക്കുന്ന ആസ്‌തികളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 15 ശതമാനം വര്‍ധനയുണ്ടായി - 35824 കോടി രൂപ. ഇതില്‍ 63 ശതമാനം നിയന്ത്രിത ഫണ്ടുുകളിലും 37 ശതമാനം യൂലിപ്‌ ഫണ്ടുുകളിലുമാണ്‌. ഇക്കാലയളവില്‍ കമ്പനിയ്‌ക്ക്‌ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...