Wednesday, June 8, 2016

പുതിയ ഇന്‍ഷുറന്‍സ്‌ ഉത്‌പന്നങ്ങള്‍ പുറത്തിറക്കി


കനറാ എച്ച്‌എസ്‌ബിസി ഒറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്‌സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പുതിയ ഇന്‍ഷുറന്‍സ്‌ ഉത്‌പന്നങ്ങള്‍ പുറത്തിറക്കി


കൊച്ചി: കനറാ എച്ച്‌എസ്‌ബിസി ഒറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്‌സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനി രണ്ടു പുതിയ ഇന്‍ഷുറന്‍സ്‌ ഉത്‌പന്നങ്ങള്‍ പുറത്തിറക്കി- അഷ്വേഡ്‌ നിവേശ്‌ പ്ലാനും സ്‌മാര്‍ട്ട്‌ സുരക്ഷാപ്ലാനും.
സുക്ഷിതത്വം, ഭാവി ധനകാര്യാവശ്യങ്ങള്‍ എന്നിവ നിറവേറ്റാന്‍ സഹായിക്കുന്നവയാണ്‌ ഈ പദ്ധതികള്‍. സമ്പാദ്യത്തോടൊപ്പം ലൈഫ്‌ കവറേജും നല്‍കുന്ന പാരമ്പര്യ എന്‍ഡോവ്‌മെന്റ്‌ പദ്ധതിയാണ്‌ അഷ്വേഡ്‌ നിവേശ്‌ പ്ലാന്‍. കുറഞ്ഞ കാലയളവിലേക്കു പ്രമീയം അടയ്‌ക്കുന്നതിനുള്ള ഓപ്‌ഷന്‍ ഈ പദ്ധതി നല്‍കുന്നു. എന്നാല്‍ പോളിസി കാലയളവു മുഴുവന്‍ കവറേജ്‌ ലഭിക്കുന്നു. 
കുറഞ്ഞ പ്രീമിയത്തില്‍ മികച്ച സംരക്ഷണം നല്‍കുന്ന ശുദ്ധ ഇന്‍ഷുറന്‍സ്‌ പോളിസിയാണ്‌ സ്‌മാര്‍ട്ട്‌ സുരക്ഷ പ്ലാന്‍. അപ്രതീക്ഷിത മരണത്തിനെതിരേ കവറേജ്‌ നല്‍കി കുടുംബത്തിന്റെ ധനകാര്യ സുരക്ഷ ഉറപ്പു വരുത്തുന്നതാണ്‌ ഈ പദ്ധതി. അപകടമരണം, പൂര്‍ണ വികലാംഗത്വം എന്നിവയ്‌ക്കു ഓപ്‌ഷണലായി കവറേജ്‌ എടുക്കാം.
`` അപ്രതീക്ഷിത സംഭവങ്ങള്‍ക്കെതിരേ ഒരു കുടുംബത്തിന്റെ ഹൃസ്വ, ദീര്‍ഘകാല ധനകാര്യാവശ്യങ്ങള്‍ നിറവേറ്റുന്നതാണ്‌ ഞങ്ങളുടെ പുതിയ ഈ രണ്ടു ഇന്‍ഷുറന്‍സ്‌ ഉത്‌പന്നങ്ങളും. അഷ്വേഡ്‌ നിവേശ്‌ പ്ലാന്‍ വഴി ഉപഭോക്താക്കള്‍ക്ക്‌ അവരുടെ ധനകാര്യാവശ്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സാധിക്കും. മറിച്ച്‌ സ്‌മാര്‍ട്ട്‌ സുരക്ഷ പ്ലാന്‍ ഉപഭോക്താക്കള്‍ക്ക്‌ സമഗ്രമായൊരു സുരക്ഷാ സൊലൂഷനും നല്‍കുന്നു.'' കനറാ എച്ച്‌എസ്‌ബിസി ഒറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്‌സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ അഞ്‌ജു മാത്തൂര്‍ പറഞ്ഞു.
കനറാ എച്ച്‌എസ്‌ബിസി ഒറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്‌സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനി 2008-ലാണ്‌ പ്രവര്‍ത്തനം തുടങ്ങിയത്‌. കനറാ ബാങ്ക്‌ (51 ശതമാനം), ഒറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്‌സ്‌ (23 ശതമാനം), എച്ച്‌എസ്‌ബിസി ഇന്‍ഷുറന്‍സ്‌ (26 ശതമാനം) എന്നിവ സംയുക്തമായി പ്രമോട്ടു ചെയ്‌തിരിക്കുന്ന കമ്പനിയാണിത്‌. പ്രമോട്ടര്‍മാരുടെ എണ്ണായിരത്തിലധികം ശാഖകളിലൂടെ 60 ദശലക്ഷത്തിലധികം ഇടപാടുകാരില്‍ കമ്പനിക്ക്‌ എത്തിച്ചേരാന്‍ സാധിക്കുന്നു.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...