കൊച്ചി : മുന്‍നിര ടെലികോം കമ്പനിയായ ഐഡിയ സെല്ലുലറിന്റെ നൂറാമത്തെ
റീട്ടെയ്‌ല്‍ സ്റ്റോര്‍ ചെന്നൈയിലെ മൈലാപ്പൂരില്‍ ഉദ്‌ഘാടനം ചെയ്‌തു. 2017
സാമ്പത്തികവര്‍ഷം അവസാനത്തോടെ കമ്പനി റീട്ടെയ്‌ല്‍ സ്റ്റോറുകളുടെ എണ്ണം
ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടു കൂടിയാണിത്.
കമ്പനി
ഉടമസ്ഥതയിലുള്ള സ്റ്റോറുകളെന്ന ആശയത്തിന്റെ ഭാഗമായി ഐഡിയ 2014-ലാണ് ആദ്യ സ്റ്റോര്‍
തുറന്നത്. അന്നു മുതല്‍ ഐഡിയയുടെ വിപുലമായ ശ്രേണിയിലുള്ള വോയ്‌സ്, ഡാറ്റ
സേവനങ്ങള്‍ക്കുള്ള പ്രധാന കേന്ദ്രങ്ങളാണ് ഈ സ്റ്റോറുകള്‍. ഇന്ന് രാജ്യത്തെ 6720
പട്ടണങ്ങളിലായി 8736 സര്‍വീസ് ടച്ച് പോയിന്റുകളാണ് ഐഡിയയ്‌ക്കുള്ളത്. കമ്പനി
റീട്ടെയ്‌ല്‍ സ്റ്റോറുകള്‍, മൈ ഐഡിയ, ഐഡിയ പോയിന്റ്, ഐഡിയ സര്‍വീസ് പോയിന്റുകള്‍
എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ആധുനിക അടിസ്ഥാന സൗകര്യവും പരിശീലനം സിദ്ധിച്ച
ജീവനക്കാരുമുള്ള റീട്ടെയ്‌ല്‍ സ്റ്റോറുകളില്‍ ആഴ്‌ചയില്‍ ഏഴ് ദിവസവും 24
മണിക്കൂറും പോസ്റ്റ് പെയ്‌ഡ് ബില്‍ പേമെന്റുകള്‍ക്കും പ്രീപെയ്‌ഡ്
റീച്ചാര്‍ജുകള്‍ക്കും സൗകര്യമുണ്ട്.
മികച്ച ബ്രാന്‍ഡ് സാന്നിധ്യം,
മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവം, ഉന്നത നിലവാരത്തിലുള്ള ഓട്ടോമേഷന്‍,
നടപടിക്രമങ്ങള്‍, ഉന്നതനിലവാരത്തിലുള്ള സേവനം തുടങ്ങി നിരവധി മേ�കള്‍ കമ്പനി
റീട്ടെയ്‌ല്‍ സ്റ്റോറുകള്‍ക്കുണ്ടെന്ന് ഐഡിയ സെല്ലുലര്‍ ചീഫ് സര്‍വീസ് ഡെലിവറി
ഓഫീസര്‍ നവനീത് നാരായണ്‍ പറഞ്ഞു.
മികച്ച സേവനം ഉപഭോക്താക്കള്‍ക്ക്
ലഭ്യമാക്കുന്നതിന് വിപുലമായ സൗകര്യങ്ങളോടുകൂടിയ സ്‌റ്റോറുകള്‍ രാജ്യമെമ്പാടും
തുറക്കാനും ഇവയുടെ എണ്ണം ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇരട്ടിയാക്കാനും
ഐഡിയയ്‌ക്ക് പരിപാടിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പത്ത് ടെലികോം
സര്‍ക്കിളുകളിലായി പട്ടണങ്ങളില്‍ ഐഡിയയുടെ 4ജി സേവനങ്ങള്‍ ഇതിനകം
ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനാനുഭവം നല്‍കുകയെന്ന
ലക്ഷ്യത്തോടെയാണ് സേവനകേന്ദ്രങ്ങള്‍ വിപുലീകരിക്കുന്നത്.
No comments:
Post a Comment